മണ്ണിക്കരോട്ട്
ഹ്യൂസ്റ്റന്‍: ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെ സംഘടനയായ മലയാളം സൊസൈറ്റിയുടെ 2020 ഡിസംബര്‍ സമ്മേളനം 13 -ാം തീയതി ഞായറാഴ്ച വൈകീട്ട് 4 മണിക്ക് സൂം മീറ്റിംഗിലൂടെ നടത്തി. പങ്കെടുത്ത എല്ലാവര്‍ക്കും ജോര്‍ജ് മണ്ണിക്കരോട്ട് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് മലയാളത്തിലെ ഒരു പ്രശസ്ത എഴുത്തുകാരനായ യൂ.എ. ഖാദറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി ഒരു മിനിറ്റ് മൗനമായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. തുടര്‍ന്ന് മലയാളം സൊസൈറ്റിയുടെ സെക്രട്ടറി ജോര്‍ജ് പുത്തന്‍കുരിശ് കോവിഡ്-19 എന്ന മഹാമാരിയുടെ മധ്യത്തിലെങ്കിലും ഏവര്‍ക്കും സുരക്ഷിതവും സന്തോഷകരവുമായ ക്രിസ്സ്മസ്സും പുതുവത്സരവും ആശംസിച്ചു.
തുടര്‍ന്ന് എ.സി. ജോര്‍ജ് മോഡറേറ്ററായി മീറ്റിംഗ് ആരംഭിച്ചു. ആദ്യമായി ചര്‍ച്ചയ്‌ക്കെടുത്തത് റെവ. ഡോ. തോമസ് അമ്പലവേലില്‍ ഗദ്യകവിതപോലെ അവതരിപ്പിച്ച ‘ദൂരെ,ദൂരെ,ദൂരെ’ എന്ന ഒരു സാമൂഹ്യ വീക്ഷണക്കുറിപ്പായിരുന്നു. മനുഷ്യജീവിതത്തില്‍ അകലം സൃഷ്ടിക്കുന്ന അവസ്ഥകളുടെ പരിണിത ഫലങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ പ്രഭാഷണത്തിലൂടെ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചു. ശാരീരികവും മാനസികവുമായി ദൂരം സൃഷ്ടിക്കുന്ന അകല്‍ച്ചകളെക്കുറിച്ചും ബന്ധങ്ങളുടെ തകര്‍ച്ചകളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഒന്നു പുഞ്ചിരിക്കാന്‍പോലും കഴിയാത്തവിധം മനുഷ്യന്‍ മാറിയിരിക്കുന്നു. കൊറോണവൈറസ് പകരാതിരിക്കാന്‍ ആറടി ദൂരം പാലിക്കേതിന്റെ ആവശ്യത്തെ ഓര്‍പ്പിച്ചപ്പോള്‍ മനുഷ്യന്റെ അന്ത്യത്തില്‍ ലഭിക്കുന്ന ആറടി മണ്ണിനെക്കുറിച്ചും ഓര്‍മ്മിപ്പിക്കാന്‍ അദ്ദേഹം മറന്നില്ല. മനുഷ്യര്‍ എന്നും ദൂരം പാലിക്കാന്‍ ശ്രമിച്ചിരുന്നു. അത് ഒരുകാലത്ത് ഹോയ്, ഹോയി എന്ന ശബ്ദത്തിലൂടെയായിരുന്നു. മനുഷ്യജീവിതത്തില്‍ പണത്തിനുള്ള സ്വാധീനം, സാങ്കേതിക വളര്‍ച്ച തുടങ്ങിയവ സൃഷ്ടിക്കുന്ന ദൂരം അല്ലെങ്കില്‍ അന്തരം എന്നിവയെല്ലാം അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ആവിഷ്‌ക്കരിക്കുകയുായി.
ജെയിംസ് ചെറുതടത്തില്‍ അവതരിപ്പിച്ച ‘മറിവും തിരിച്ചും’ എന്ന ചെറുകഥയായിരുന്നു അടുത്ത ചര്‍ച്ചാവിഷയം. ബാലഭവന്റെ ആവശ്യത്തിലേക്ക് പണപ്പിരിവിനായി ബിഷപ്പിന്റെ പ്രത്യക അനുമതിയോടെ അമേരിക്കയില്‍ എത്തുന്ന ഒരു വൈദികനെ ചുറ്റിപ്പറ്റിയാണ് ജെയിംസിന്റെ കഥ വികസിക്കുന്നത്. പിരിവിനായി അപരിചിതമായ നാട്ടടിലെത്തുമ്പോള്‍ ഉാകുന്ന അങ്കലാപ്പും; അതേസമയം പുരോഹിതന്മാരേയും ബിഷപ്പുമാരെയും സ്വീകരിക്കുന്നതില്‍ ആനന്ദം കത്തെുന്ന മലയാളികളെയും അച്ചായന്‍ എന്ന കഥാപാത്രത്തിലൂടെ വെളിപ്പെടുത്തുന്നു. കൊച്ചച്ചനും വലിയച്ചനും ഇടയിലുള്ള ഹോളി പൊളിറ്റിക്‌സ് ജേഷ്ടന്റെ മകളുടെ കല്യാണത്തിന് ബാലഭവന്റെ ആവശ്യത്തിനായി വച്ചിരുന്ന പത്തുലക്ഷം രൂപ മറിച്ചതും പിന്നീട് ജേഷ്ഠന്‍ സ്വര്‍ലോകം പൂകുന്നതും പണം എങ്ങനെ തിരികെ കൊടുക്കാമെന്ന് ഫാദര്‍ ജോര്‍ജ് ആകുലപ്പെടുന്നതും ജെയിംസ് ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രങ്ങളെ നമ്മുടെ മുമ്പില്‍ കാണുന്ന പ്രതീതി രൂപപ്പെടുന്നു. അത്തരത്തില്‍ നമ്മുടെ ഇടയില്‍ ഉായിക്കൊരിക്കുന്ന പിരിവ് എന്ന വ്യാധി അദ്ദേഹം വളരെ വിഗ്ദമായി അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നു.
. പൊതു ചര്‍ച്ചയില്‍ എ.സി. ജോര്‍ജ്, ഗോപിനാഥ് പിള്ള, ശാന്ത പിള്ള, മാത്യു പന്നപ്പാറ, നൈനാന്‍ മാത്തുള്ള, ടി.എന്‍. സാമുവല്‍, തോമസ് കളത്തൂര്‍, സുകുമാരന്‍ നായര്‍, അല്ലി എസ്. നായര്‍, കുരിയന്‍ മ്യാലില്‍, ജോസഫ് തച്ചാറ, ടി.ജെ. ഫിലിപ്പ്, ജെയിംസ് ചിറത്തടത്തില്‍, ജോണ്‍ കുന്തറ, ജി. പുത്തന്‍കുരിശ്, റവ. ഡോ. ഫാ. തോമസ് അമ്പലവേലില്‍, ജോണ്‍ ഇലക്കാട്ട് (ചിക്കാഗൊ), ജോര്‍ജ് മണ്ണിക്കരോട്ട്, മുതലായവര്‍ പങ്കെടുത്തു.
മലയാളം സൊസൈറ്റിയുടെ രായിരത്തി ഇരുപതിലെ സമ്മേളനം അവസാനിക്കുമ്പോള്‍ ഈ സമ്മേളനങ്ങളെ വിജയപ്രദമാക്കാന്‍ സഹീയിച്ച എല്ലാ പ്രീയപ്പെട്ട എഴുത്തുകാരോടും മറ്റ് മീറ്റിംഗില്‍ പങ്കെടുത്തവരോടും പ്രത്യേകിച്ച് സും മീറ്റിംഗിന് വേ സാങ്കേതിക സഹായവും മോഡറേറ്റു ചെയ്യുകയും ചെയ്തത എ.സി. ജോര്‍ജിനോടുമുള്ള നന്ദി മണ്ണിക്കരോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് 6.30 മണിയോടെ യോഗം പര്യവസാനിച്ചു.
.
മലയാളം സൊസൈറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്:
മണ്ണിക്കരോട്ട് 281 857 9221, ജോളി വില്ലി 281 998 4917, പൊന്നു പിള്ള 281 261 4950,
ജി. പുത്തന്‍കുരിശ് 281 773 1217