നിവർ’ ചുഴലിക്കാറ്റ് ദുർബലമാകുന്നു. അടുത്ത ആറ് മണിക്കൂറിനുള്ളിൽ ചുഴലികാറ്റ് കൊടുങ്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിവറിന്റെ വേ​ഗം 135 കിമി പ്രവചിക്കപ്പെട്ട സ്ഥാനത്ത് 65-75 കിമ വേ​ഗമായി കുറയുമെന്നാണ് റിപ്പോർട്ട്. ഇതോടെ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു. ചെന്നൈയിൽ അടച്ചിട്ട റോഡുകൾ തുറന്നു.

തമിഴ്നാട്ടിലെ തീര പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നുണ്ട്. ചെന്നൈ, തിരുവള്ളൂർ, വിളുപുരം എന്നിവിടങ്ങളിൽ ഉണ്ടായ അപകടങ്ങളിൽ മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. ചെമ്പരാപ്പാക്കം തടാകത്തിൽ നിന്ന് വെള്ളം വിടുന്നത് 1500 ഘനയടിയാക്കി കുറച്ചു.

നിലവിൽ നിവറിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും എന്നാൽ ജാ​ഗ്രത കൈവിടേണ്ടതില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.