കോവിഡ് മഹാമാരി വലിയ വിപത്താണ് ലോകത്തിലങ്ങോളമിങ്ങോളം ഉണ്ടാക്കിയത്. നിരവധി പേര്‍ക്കാണ് മഹാമാരിയില്‍ സ്വന്തം ജീവന്‍ നഷ്ടമായത്. പല രാജ്യങ്ങളിലും കോവിഡിനെ പ്രതിരോധിക്കാന്‍ വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അസ്ട്രാ സെനകയുമായി ചേര്‍ന്ന് ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് വലിയ പ്രതീക്ഷയാണ് നല്‍കിയത്.

ഈ അവസരത്തിലാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഗബ്രിയേസസിന്റെ ശ്രദ്ധേയമാകുന്നത്. ‘ഇത്രയും വേഗത്തില്‍ ഒരു വാക്‌സിനും വികസിപ്പിച്ചെടുത്തതായി ചരിത്രത്തിലില്ല. വലിയ നേട്ടമാണ് ശാസ്ത്ര ലോകം സ്വന്തമാക്കിയിരിക്കുന്നത്. ഇനി വാക്‌സിന്‍ കാര്യക്ഷമമായി വിതരണം ചെയ്യുന്നതിലും നമ്മള്‍ വേഗത കാണിക്കേണ്ടതുണ്ടെ’ന്നും അദ്ദേഹം പറയുന്നു.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന് പുറമെ അമേരിക്കന്‍ കമ്ബനികളായ ഫൈസര്‍, മൊഡേണ എന്നിവരുടെ വാക്‌സിനുകള്‍ 95 ശതമാനം വിജയകരമാണെന്ന് കമ്ബനികള്‍ തന്നെ കഴിഞ്ഞ ദിവസങ്ങളിലായി വ്യക്തമാക്കിയിരുന്നു. ഇതും വലിയ നേട്ടം തന്നെയാണ്.