അലാസ്‌ക∙ വാഷിങ്ടൻ സിയാറ്റിൽ നിന്നും 2000 മൈൽ വടക്കു സ്ഥിതിചെയ്യുന്ന അമേരിക്കൻ പട്ടണമായ ബറോയിൽ അസ്തമിച്ച സൂര്യൻ 66 ദിവസത്തേക്ക് ഇനി ഉദിച്ചുയരുകയില്ല ഈ പട്ടണത്തിൽ നവംബര് 18 ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ്‌ സൂര്യൻ അസ്തമിച്ചത് .2021 ജനുവരി 23 വരെ ഇവിടെയുള്ള 4300ഓളം താമസക്കാർ ഇത്രയും ദിവസം ഇരുട്ടിൽ ജീവിക്കേണ്ടിവരും . അലാസ്‌കയിലെ ബാരോ എന്ന് പഴയ പേരുള്ള ഉട്ഗിയാഗ്വിക് എന്ന ഗ്രാമത്തിലാണ് ഇങ്ങനെ സംഭവിച്ചിരിക്കുന്നത്. പോളാര്‍ നൈറ്റ് എന്ന പ്രതിഭാസമാണ് ഇതിന് കാരണം. ആർട്ടിക് സർക്കിളിന് വടക്ക് സ്ഥിതിചെയ്യുന്നതാണു ഈ ചെറിയ പട്ടണം.

ഈ പട്ടണത്തിൽ 66 ദിവസം പൂർണമായും ഇരുട്ടായിരിക്കുകയില്ല, സൂര്യോദയത്തിന് മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും അന്തരീക്ഷം എങ്ങനെയാണോ അതുപോലെയായിരിക്കും കാണപ്പെടുക. അനക്റ്റുവക് പാസ്, കാക്റ്റോവിക്, പോയിന്റ് ഹോപ് എന്നീ ഗ്രാമങ്ങളും സൂര്യനുദിക്കാത്ത ഗ്രാമങ്ങളാണ്. എന്നാല്‍ ഏറ്റവും കൂടുതൽ കാലം സൂര്യനുദിക്കാതിരിക്കുന്നത് ബറോയിലാണ്.

“പോളാര്‍ നൈറ്റ് എന്നത് ബറോയ്ക്കും ആർട്ടിക് സർക്കിളിനുള്ളിലെ ഏതൊരു പട്ടണത്തിനും സംഭവിക്കുന്ന ഒരു സാധാരണ പ്രതിഭാസമാണ്,” സിഎൻഎൻ കാലാവസ്ഥാ നിരീക്ഷകൻ ആലിസൺ ചിഞ്ചാർ പറഞ്ഞു. ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ് കാരണം ഓരോ ശൈത്യകാലത്തും ഇവിടെ കാണുന്ന പ്രതിഭാസമാണിത്.