നവംബർ 14. ഇന്നാണ് ലോകം മുഴുവൻ പ്രമേഹ ദിനമായി ആചരിക്കുന്നത് . ഈ വർഷത്തെ ലോക പ്രമേഹ ദിനത്തിന്റെ വിഷയം “നേഴ്സും പ്രമേഹവും “എന്നതാണ് . ലോകമെമ്പാടുംമുള്ള ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്‌ പ്രമേഹ രോഗം .പ്രമേഹ രോഗികളെ സഹായിക്കുന്നതിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചു അവബോധം വളർത്തുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യം . നമ്മുടെ ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന പ്രമേഹം പകർച്ചവ്യാധികളിൽപ്പെട്ട ഒന്നല്ലെങ്കിൽ കൂടി ഇന്നത്തെ കാലഘട്ടത്തിൽ ഈ രോഗത്തിന്റെ സാദ്ധ്യതകൾ നഗര ജീവിതത്തിൽ മാത്രമല്ല ഗ്രാമീണ ജനതയിലും അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ് .

ലോകാരോഗ്യ സംഘടനയുടെ (WHO) കണക്കുകൾ പ്രകാരം നിലവിൽ ആഗോള ആരോഗ്യ തൊഴിലാളികളിൽ പകുതിയിലധികവും നഴ്‌സുമാരാണ് (59%). കമ്മ്യൂണിറ്റിയിലെ ഉയർന്ന മൂല്യമുള്ള ഒരംഗമെന്ന നിലയിൽ ആരോഗ്യപരമായ ആശങ്കകളോടെ ജീവിക്കുന്ന ആളുകളെ സഹായിക്കുകയും കൂടാതെ പ്രമേഹ രോഗികളേയും അല്ലെങ്കിൽ രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുള്ള ആളുകൾക്ക് പിന്തുണ നൽകുകയും ചെയ്ത് നഴ്സുമാർ മികച്ച പ്രവർത്തനം നടത്തുന്നു . ലോകമെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം (463 ദശലക്ഷo ആളുകൾ ) വർധിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വ്യക്തി ഇടപെഴുകുന്ന ആദ്യത്തെ ,ചിലപ്പോൾ ആരോഗ്യ വിദഗ്ധരാണ് നഴ്സുമാർ ,ആയതിനാൽ അവരുടെ പ്രാഥമിക വിലയിരുത്തൽ ,പരിചരണം ,ചികത്സ എന്നിവയുടെ ഗുണനിലവാരം വളരെ പ്രധാനമാണ് .ആയതിനാൽ നഴ്സുമാരെ അതിനായി സജ്ജമാക്കുന്ന വിദ്യാഭ്യാസം പ്രധാനമാണ് .

ഉടനടി ചികത്സ ഉറപ്പാക്കുന്നതിന് നേരത്തെ പ്രമേഹം നിർണ്ണയിക്കുക , പ്രമേഹരോഗികൾക്ക് സങ്കീർണതകൾ തടയാൻ പരിശീലനവും ,മാനസിക പിന്തുണയും നൽകുക ,ദാരിദ്ര്യനിർമാർജനം ,സമഗ്രവും തുല്യവുമായ വിദ്യാഭ്യാസവും ഉറപ്പുവരുത്തുക ,സ്ത്രീകളുടെ തൊഴിൽ ,ശാക്തീകരണം എന്നിവയിലൂടെ ലിംഗസമത്വം കൈവരിക്കുക ,മാന്യമായ ജോലിയും സുസ്ഥിരവും സമഗ്രവുമായ സാമ്പത്തിക വളർച്ച എന്നിവ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും നഴ്സുമാരുടെ പ്രവർത്തനങ്ങളിൽപ്പെടുന്നു.പ്രമേഹം വരാതെ നോക്കുക എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത് .അതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരിക്കണം .ജങ്ക് ഫുഡുകളും കൊഴുപ്പുകൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നതും ,മധുര പാനീയങ്ങളുടേയും കോളകളുടേയും ഉപയോഗം ,പാരമ്പര്യം ,മദ്യപാനവും പുകവലിയും ,വ്യായാമമില്ലാത്ത ജീവിതം ,അനിയന്ത്രിതമായ ഭക്ഷണം ,സമയം തെറ്റി കഴിക്കുക ,പഞ്ചസാരയുടെ അമിതോപയോഗം തുടങ്ങിയവ (ടൈപ്പ് 2) പ്രമേഹത്തിലേക്കു നയിക്കാം .
ആയതിനാൽ ആരോഗ്യ പ്രദമായ പ്രഭാത ഭക്ഷണം കഴിക്കുക ,പച്ചക്കറികളും മധുരം കുറഞ്ഞ പഴ വർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക , ജങ്ക് ഫുഡ് ഒഴിവാക്കുക , ദിവസവുമുള്ള വ്യായാമം, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം തുടങ്ങിയവയിലൂടെ പ്രമേഹം തടയാൻ സാധിക്കും .

പ്രമേഹ രോഗബാധിതരായ ആളുകൾക്ക് വേണ്ടി ,പ്രമേഹ പരിചരണത്തിൽ നഴ്സുമാരുടെ പങ്ക് പ്രാധാന്യമർഹിക്കുന്നു . പ്രമേഹത്തെക്കുറിച്ചു തങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ വിലയിരുത്തുന്നതിനും അവരുടെ അവസ്ഥയെക്കുറിച്ചുള്ള അറിവും ധാരണയും മെച്ചപ്പെടുത്തുന്നതിനും നഴ്സുമാരെ സഹായിക്കുന്നതിന് ആരോഗ്യ സംരക്ഷണ ദാദാക്കളും സർക്കാരുകളും മുൻകൈ എടുക്കേണ്ടതുണ്ട്‌.