ജയ്‌പൂര്‍: രാജസ്ഥാനില്‍ കാര്‍ ട്രക്കിലിടിച്ച്‌ മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജസ്ഥാനിലെ ദിദ്വാനയിലാണ് അപകടം നടന്നത്.

അമിത വേഗതയില്‍ വന്ന കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.