ല​ണ്ട​ന്‍: ഓ​ക്​​സ്​​ഫ​ഡ്​ സ​ര്‍​വ​ക​ലാ​ശാ​ല​യും ബ്രി​ട്ടീ​ഷ്​ മ​രു​ന്നു​ല്‍​പാ​ദ​ക​രാ​യ ആ​സ്​​ട്ര സെ​ന​ക​യും ചേ​ര്‍​ന്ന്​ ത​യാ​റാ​ക്കി​യ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ഏ​റ്റു​വാ​ങ്ങാ​ന്‍ ല​ണ്ട​നി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക്ക്​ നി​ര്‍​ദേ​ശം ല​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. ന​വം​ബ​ര്‍ ആ​ദ്യ വാ​ര​ത്തി​ല്‍ പ്ര​ഥ​മ ബാ​ച്ച്‌​ വാ​ക്​​സി​ന്‍ എ​ത്തു​മെ​ന്നും അ​തി​നാ​യി സ​ജ്ജ​മാ​ക​ണ​മെ​ന്നു​മാ​ണ്​ നി​ര്‍​ദേ​ശ​മെ​ന്ന്​ സ​ണ്‍ പ​ത്രം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​തു.

നി​ബ​ന്ധ​ന​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി അ​നു​മ​തി നേ​ടു​ന്ന ആ​ദ്യ കോ​വി​ഡ്​ വാ​ക്​​സി​ന്‍ ആ​സ്​​ട്ര​യു​ടേ​താ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. വാ​ക്​​സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നും നി​ര്‍​മാ​ണ​ത്തി​നും ആ​സ്​​ട്ര സെ​ന​ക​ക്ക്​ ലൈ​സ​ന്‍​സ്​ ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ഏ​പ്രി​ലി​ലാ​ണ്​ ഒാ​ക്​​സ്​​ഫ​ഡ്​ വാ​ഴ്​​സി​റ്റി​യി​ലെ ശാ​സ്​​ത്ര​ജ്ഞ​ര്‍ വാ​ക്​​സി​ന്‍ വി​ക​സി​പ്പി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്.

നി​ര്‍​മാ​ണ-​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ലോ​ക​ത്തെ വി​വി​ധ ക​മ്ബ​നി​ക​ളും സ​ര്‍​ക്കാ​റു​ക​ളു​മാ​യും ആ​സ്​​ട്ര ക​രാ​റി​ലെ​ത്തി​യി​ട്ടു​ണ്ട്. ഒ​രു വ​ര്‍​ഷ​ത്തെ പ്ര​തി​രോ​ധ​മാ​ണ്​ വാ​ക്​​സി​ന്‍ ന​ല്‍​കു​​ക​യെ​ന്ന്​ ആ​സ്​​ട്ര സി.​ഇ.​ഒ പാ​സ്​​ക​ല്‍ സോ​റി​യോ​ട്ട്​ ജൂ​ണി​ല്‍ അ​റി​യി​ച്ചി​രു​ന്നു.