തിരുവനന്തപുരം: ജില്ലയില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്നലെ ജില്ലയില്‍ 592 പേര്‍ക്കെതിരെ കേസെടുത്തതായി കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. സി.ആര്‍.പി.സി 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തുകയുണ്ടായ പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടത്.

പരിശോധനയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുകയുണ്ടായ 10 പേര്‍ക്കെതിരെ നടപടിയെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 54 പേരില്‍നിന്നു പിഴ ഇടാക്കുകയും ചെയ്യുകയുണ്ടായി. പൊലീസ് നടത്തിയ പരിശോധനയില്‍ 22 പേരില്‍ നിന്നു പിഴ ഈടാക്കിയിട്ടുണ്ട്.കൂടാതെ 506 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിക്കുന്നു .