ഹൂസ്റ്റൺ ∙ തൊടുപുഴ വെള്ളിയാമറ്റം തോമസ് നീലിയറ ചെറിയാൻ (തോമാച്ചൻ – 67) ഹൂസ്റ്റണിലെ പെയർലാൻഡിൽ അന്തരിച്ചു. ഭാര്യ സിസിലിയ ചെറിയാൻ വെള്ളിയാമറ്റം കവിയിൽ കുടുംബാംഗമാണ്. പെയർലാൻഡ് സെന്റ് മേരീസ് സിറോ മലബാർ കാത്തലിക് ഇടവകയിലെ സജീവാംഗമായിരുന്നു. മുംബൈയിൽ ഡോൺ ബോസ്കോ സ്കൂളിലും ഹൂസ്റ്റണിൽ സിറ്റി ഓഫ് ഹൂസ്റ്റണിലും തോമസ് ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

മക്കൾ : റോഷൻ, രേഷ്‌മ (ഹൂസ്റ്റൺ) മരുമകൾ: അനു (ഹൂസ്റ്റൺ) കൊച്ചുമകൻ : സേവ്യർ. രേഷ്മയുടെ പ്രതിശ്രുത വരൻ രൂബേൻ ജേക്കബ് (ഹൂസ്റ്റൺ)

പൊതുദർശനം: ഒക്ടോബർ 14 ന് ബുധനാഴ്ച രാവിലെ 9.30 മുതൽ 10.30 വരെയും വി.കുർബാനയും ശുശ്രൂഷകളും 10.30 മുതൽ 11.30 വരെ ക്രൗഡർ ഫ്യൂണറൽ ഹോമിൽ (2422 E Broadway St, Pearland, TX 77581) തുടർന്ന് സംസ്കാരം സൗത്ത് പാർക്ക് സെമിത്തേരിയിലും (1310, N.Main Sterrt, Pearland,TX 77581)

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://gmaxfilms.com/livebroadcast/ ഉണ്ടായിരിക്കുന്നതാണ്.

വിവരങ്ങൾക്ക്: റോഷൻ – 281 948 1261, രൂബേൻ – 832 620 3189.