ഒമാനിലേക്ക് ഒക്​ടോബര്‍ ഒന്നു മുതല്‍ സാധുവായ റസിഡന്‍റ്​ കാര്‍ഡ്​ ഉള്ള വിദേശികള്‍ക്ക്​ രാജ്യത്തേക്ക്​ തിരികെ വരാന്‍ അനുമതി നല്‍കാന്‍ കോവിഡ്​ പ്രതിരോധ കാര്യങ്ങളുടെ ചുമതലയുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ്​ ഹമൂദ്​ ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ്​ യോഗം നടന്നത്​.
ഒമാനിലേക്ക് മടങ്ങിയെത്തുന്നവര്‍ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും 14 ദിവസത്തെ ക്വാറന്‍റീനില്‍ പോകേണ്ടതുണ്ടെന്നും കമ്മിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ഒക്ടോബര്‍ ഒന്നിനാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒമാനിലെ വിമാനത്താവളങ്ങള്‍ തുറക്കുന്നത്.