ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണസംഘം സമര്‍പ്പിച്ച ഹര്‍ജി വിചാരണക്കോടതിയുടെ പരിഗണനയിലാണ്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ചാണിത്. സിദ്ദിഖ്, ഭാമ എന്നിവര്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയില്‍ ഹാജരായി. ഇന്ന് ഇരുവരെയും വിസ്തരിക്കും. നേരത്തെ സിദ്ദിഖ് ഹാജരായിരുന്നു. എന്നാല്‍ സാക്ഷിവസ്താരം മാറ്റിവയ്ക്കുകയായിരുന്നു.

സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുന്നതായി ആരോപിച്ച പ്രോസിക്യൂഷന്‍ വിചാരണ കോടതിയെ സമീപിച്ചിരുന്നു. പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.