ഡല്‍ഹി: കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാരെക്കുറിച്ച്‌ ഒരു വാക്കു പോലും പരാമര്‍ശിക്കാതെയുള്ള കേന്ദ്ര ആരോ​ഗ്യമന്ത്രിയുടെ പാര്‍ലമെന്റ് പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. കൊവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ഡോക്ടര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്ന് പറഞ്ഞ കേന്ദ്ര ആരോ​ഗ്യസഹമന്ത്രി അശ്വിന്‍കുമാര്‍ ചൗബേയ്ക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. ആരോ​ഗ്യപ്രവര്‍ത്തകരെ കേന്ദ്രസര്‍ക്കാര്‍ ആവ​ഗണിക്കുകയാണെന്നാണ് ഐഎംഎയുടെ ആരോപണം. 1897 ലെ പകര്‍ച്ചവ്യാധി ദുരന്ത നിവാരണ നിയമം നടപ്പിലാക്കാനുള്ള അധികാരം സര്‍ക്കാരിന് നഷ്ടപ്പെട്ടുവെന്നും ഐഎംഎ ആരോപിക്കുന്നു.