കലിഫോര്‍ണിയ∙ യൂണെറ്റഡ് എയർലൈൻസ് ഇന്ത്യയിലേയ്ക്ക് കൂടുതൽ വിമാന സർവ്വീസുകൾ നടത്താൻ നടപടികൾ സ്വീകരിച്ചു വരുന്നു.

കൊറോണ ശാന്തമായി നിയന്ത്രണങ്ങളിൽ ഈ വർഷാവസാനത്തോടെ അയവുവരുമെന്ന കണക്കു കൂട്ടലിൽ ഡിസംബർ മുതൽ ഷിക്കാഗോയിൽ നിന്നും ഡൽഹിയിലേക്ക് , അടുത്തവർഷം മുതൽ സാൻഫ്രാൻസിസ്കോയിൽ നിന്നും ഇന്ത്യയുടെ ടെക് കേന്ദ്രമായ ബാംഗ്ളൂരുവിലേയ്ക്കും നോൺ സ്റ്റോപ്പ് സർവ്വീസുകൾ ആരംഭിക്കുവാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി കമ്പനി അധികൃതർ അറിയിച്ചു.

സാൻഫ്രാൻസിസ്കോയിൽ നിന്നും ബാഗ്ളൂരൂവിലേക്ക് 8700 മൈൽ ദൂരമുണ്ട്, തുടർച്ചയായ 17 മണിക്കൂർ 30 മിനിറ്റ് .യാത്ര വേണ്ടിവരും ഇതിനായി ബോയിംഗിന്റെ ഏറ്റവും പുതിയ ഡ്രീം ലൈനർ വിമാനം 787–9 ആണ് ഉപയോഗിക്കാൻ പദ്ധതിയിടുന്നത്.

നിലവിൽ സാൻഫ്രാൻസിസ്കോയില്‍ നിന്നും സിംഗപ്പൂരിലേയ്ക്ക് നോൺ സ്റ്റോപ്പായി പറക്കുന്ന റൂട്ടിന് 8446 മൈൽ ദൂരം ഇതിനേക്കാള്‍ 250 മൈല്‍ നീണ്ടതാണ് സാന്‍ഫ്രാൻസിസ് കോ ബാഗ്ളൂരൂ ഫ്ലൈറ്റ്.

യൂണൈറ്റഡ് എയർലൈൻസ് കഴിഞ്ഞ 15 വർഷത്തോളമായി ഇന്ത്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ന്യൂയോർക്ക് –ഡൽഹി ന്യൂയോർക്ക് – മുംബൈ റൂട്ടുകളിലാണ് നിലവിലുള്ള സർവ്വീസുകൾ.