ബം​ഗളൂരു: മയക്കുമരുന്ന് കേസില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. കേസില്‍ അറസ്റ്റിലായ നടി രാ​ഗിണി ദ്വിവേദി മൂത്രത്തില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം.

എന്നാല്‍ രാഗിണിയുടെ ഈ പ്രവര്‍ത്തി ഡോക്ടര്‍‍മാര്‍ കെെയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയുമായിരുന്നു. നടിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് വളരെ നാണക്കേട് ഉണ്ടാക്കുന്ന പ്രവര്‍ത്തിയെന്നാണ് ഒരു അന്വേഷണ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച്‌  റിപ്പോര്‍ട്ട് ചെയ്തു.

കന്നഡ ചലച്ചിത്രമേഖലയുമായി മയക്കുമരുന്ന് മാഫിയയ്ക്കുള്ള കൂടുതല്‍ ബന്ധങ്ങള്‍ വെളിച്ചത്ത് വന്നത് രാഗിണി ദ്വിവേദിയുടെ അറസ്റ്റോടെയാണ് . ഇതിന് തൊട്ടുപിന്നാലെ നടി സഞ്ജന ​ഗല്‍റാണിയെയും പോലീസ് അറസ്റ്റ് ചെയ്തു.