ഫ്‌ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസിദ്ധിയാര്‍ജിച്ച കൈരളി ആര്‍ട്സ് ക്ലബ് ഓഫ്‌ സൗത്ത് ഫ്‌ളോറിഡയുടെ വെര്‍ച്വല്‍ ഓണാഘോഷം ഓഗസ്റ്റ് 30 നു (ഞാ‍യര്‍) നടക്കും.

കൈരളി അംഗങ്ങളും പ്രവര്‍ത്തകരും ഉള്‍പ്പെട്ട ഫ്‌ളോറിഡയിലെ നൂറു കണക്കിന് കുടുംബാംഗങ്ങള്‍ക്ക് വീടുകളില്‍ ഓണസദ്യ എത്തിച്ചു കൊടുക്കുമ്ബോള്‍ തന്നെ കേരളത്തിലെ പാവപ്പെട്ട 300 ആളുകള്‍ക്ക് ഓണ സദ്യ നല്‍കിക്കൊണ്ടാണ് ഇത്തവണത്തെ കൈരളി ഓണാഘോഷം. കോവിഡ് പ്രോട്ടോകോള്‍ മൂലം ബുദ്ധിമാന്ദ്യമുള്ള ഒരു സ്കൂളിലെ കുട്ടികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഭക്ഷണ സാമഗ്രികളടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.

വിഭവ സമൃദ്ധമായ ഓണ സദ്യക്കുശേഷം കൈരളി കുടുംബാംഗങ്ങള്‍ ഓണക്കോടിയണിഞ്ഞു സൂമില്‍ കൂടി ഓണാഘോഷ പരിപാടികളും സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക് : വറുഗീസ് ജേക്കബ് (പ്രസിഡന്‍റ്), ഡോ. മഞ്ചു സാമുവേല്‍ (സെക്രട്ടറി).