ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡാളസ് ഡിഎഫ്ഡബ്ല്യു പ്രൊവിന്‍സിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തോമസ് അബ്രഹാം (ചെയര്‍മാന്‍), ഡോ ഷിബു സാമുവേല്‍ (പ്രസിഡന്‍റ്), അജിത് വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ലിജു വര്‍ഗീസ് (ജോയിന്‍റ് സെക്രട്ടറി ), തോമസ് ചെല്ലേത് (ട്രഷറര്‍), എം.എം. വര്‍ഗീസ് (വൈസ് ചെയര്‍മാന്‍), ജോസഫ്‌ ഓലിക്കന്‍ (വൈസ് പ്രസിഡന്‍റ് അഡ്മിന്‍), ഫ്രിക്സിമോന്‍ മൈക്കിള്‍ (അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍) എന്നിവരെ തെരെഞ്ഞെടുത്തു .

പുതിയ ഭാരവാഹികള്‍ക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ എ.വി. അനൂപ് , ഗ്ലോബല്‍ പ്രസിഡന്‍റ് ജോണി കുരുവിള , ഗ്ലോബല്‍ നേതാക്കളായ ടി.പി. വിജയന്‍ , എസ്.കെ. ചെറിയാന്‍ , സി.യു. മത്തായി , തങ്കം അരവിന്ദ്, റീജണ്‍ പ്രസിഡന്‍റ് ജെയിംസ് കൂടല്‍, റീജണ്‍ ചെയര്‍മാന്‍ ഹരി നമ്ബൂതിരി , റീജണ്‍ നേതാക്കളായ വര്‍ഗീസ് പി. എബ്രഹാം, ഡോ. ഗോപിനാഥന്‍ നായര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വേള്‍ഡ് മലയാളി കൗണ്‍സിലിന് അമേരിക്കന്‍ റീജണില്‍ 13 പ്രൊവിന്‍സുകളാണുള്ളത് , ഒന്‍പത് പോവിന്‍സുകളിലെ ഇലക്ഷന് പൂര്‍ത്തിയയതായി റീജണ്‍ ഇലക്ഷന്‍ കമ്മീഷണര്‍ രജനീഷ് ബാബു അറിയിച്ചു . ഓഗസ്റ്റ് 31 നു മുന്പ് പ്രൊവിന്‍സുകളുടെ ഇലക്ഷന്‍ പൂര്‍ത്തികരിക്കുമെന്നും നവംബര്‍ 30 ന് മുന്‍പ് അമേരിക്ക റീജണ്‍ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതായി രജനീഷ് ബാബു അറിയിച്ചു . അമേരിക്കന്‍ റീജണിന്‍റെ ഇലക്ഷന്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ഹരി നമ്ബൂതിരി ചെയര്‍മാനായും ഡോ. ഗോപിനാഥന്‍ നായര്‍ കോഓര്‍ഡിനേറ്ററായും വര്‍ഗീസ് പി. എബ്രഹാം കണ്‍വീനറായും അഡ്‌ഹോക്ക് കമ്മിറ്റിക്ക് ജനറല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയതായി റീജണ്‍ പ്രസിഡന്‍റ് ജയിംസ് കുടല്‍ അറിയിച്ചു .

വേള്‍ഡ് മലയാളി കൗണ്‍സിലിന് ആഗോളതലത്തില്‍ ആറു റീജണുകളിലായി 65 പ്രൊവിന്‍സുകളാണുള്ളത് . 1995 ല്‍ ന്യൂ ജേഴ്‌സിയില്‍ തുടങ്ങിയ വേള്‍ഡ് മലയാളി കൗണ്‍സില്‍ സില്‍വര്‍ ജൂബിലി വര്‍ഷത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് റീജണ്‍ തലത്തിലും ഗ്ലോബല്‍ തലത്തിലും നടത്തുന്നത്.