ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജണിന്‍റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈനില്‍ ഓണാഘോഷവും അത്തപ്പൂക്കള മത്സരവും ഓഗസ്റ്റ് 29 ന് (ശനി) നടക്കും.

വിവിധ പ്രാദേശിക സമയം അനുസരിച്ചാണ് പരിപാടികള്‍ നടക്കുക. ന്യൂജഴ്സിയില്‍ രാവിലെ 11നും ടെക്സസില്‍ രാവിലെ 10നും ഇന്ത്യയില്‍ രാത്രി 8.30നു ദുബായില്‍ രാത്രി 7 നും ജര്‍മനിയില്‍ വൈകുന്നേരം 5 നുമാണ് പരിപാടികള്‍.

ഗ്ലോബല്‍ പ്രസിഡന്‍റ് ഗോപാലപിള്ള ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ഗായകന്‍ ഫ്രാങ്കോ സൈമണ്‍, മലയാള സിനിമാതാരം മമത മോഹന്‍ദാസ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. സൗപര്‍ണിക ഡാന്‍സ് അക്കാഡമിയുടെ മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന തിരുവാതിരകളിയും സീരിയല്‍ നടി രാജലക്ഷ്മി രവീന്ദ്രന്‍റെ നൃത്തവും മറ്റു കലാപരിപാടികളും ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് അമേരിക്ക റീജണ്‍ ചെയര്‍മാന്‍, ഫിലിപ്പ് തോമസ്, പ്രസിഡന്‍റ് സുധീര്‍ നമ്ബ്യാര്‍, ജനറല്‍ സെക്രട്ടറി പിന്‍റോ കണ്ണമ്ബള്ളി, ട്രഷറര്‍ സില്‍ ചെറിയാന്‍, അസോ. സെക്രട്ടറി ഷാനു രാജന്‍, വൈസ് ചെയര്‍മാന്‍ ശാന്താപിള്ള, ഫിലിപ്പ് മാരേട്ട്, വികാസ് നെടുമ്ബള്ളില്‍, വൈസ് പ്രസിഡന്‍റ് യെല്‍ദോ പീറ്റര്‍, ജോണ്‍സണ്‍ തലച്ചെല്ലൂര്‍, ജോര്‍ജ് കെ. ജോണ്‍, റീജണല്‍ എന്‍ഇസി ചെറിയാന്‍, അലക്സാണ്ടര്‍, മേരി ഫിലിപ്പ്, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കോയിക്കലത്ത്, ബോര്‍ഡ് അംഗം പി.സി. മാത്യു , ഏബ്രഹാം ജോണ്‍, നിബു വെള്ളവന്താനം, ദീപക്ക് കൈതകപ്പുഴ, ജോണ്‍ ഫ്രാന്‍സിസ്, ഏലിയാസ്കുട്ടി പത്രോസ്, പ്രമോദ് നായര്‍, വര്‍ഗീസ് അലക്സാണ്ടര്‍ തുടങ്ങിയവര്‍ അറിയിച്ചു.

സൂം ലൈവ് മീറ്റിംഗ് ഐഡി – 85146587767, പാസ്‌വേര്‍ഡ് – 178432

റിപ്പോര്‍ട്ട്:ഏബ്രഹാം തോമസ്