2032 ലെ ഒളിംപിക്‌സ് മത്സരങ്ങള്‍ക്ക് ആതിഥേയരാകാന്‍ സന്നദ്ധമാണെന്ന് ഖത്തര്‍. ലോകോത്തര ചാംപ്യന്‍ഷിപ്പുകള്‍ക്ക് വേദിയാകുക എന്ന ഖത്തറിന്റെ ലക്ഷ്യങ്ങളുടെ ഭാഗമായാണിതെന്ന് ഖത്തര്‍ ഒളിംപിക്‌സ് കമ്മിറ്റി (ക്യുഒസി) വ്യക്തമാക്കി.

ഒളിംപിക്‌സ് മത്സരങ്ങള്‍ക്ക് വേദിയാകുന്നതിനുള്ള സന്നദ്ധത ഇന്റര്‍നാഷനല്‍ ഒളിംപിക്‌സ് കമ്മിറ്റിയെ അറിയിക്കുകയും ചെയ്തു. ഒളിംപിക്‌സിന് ആതിഥേയരാകാന്‍ അവസരം ലഭിക്കുന്നതിലൂടെ ഖത്തറിന്റെ ദീര്‍ഘകാല വികസന ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ക്യുഒസി പ്രസിഡന്റ് ഷെയ്ഖ് ജുആന്‍ ബിന്‍ ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു.

അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ടെന്നീസ് തുടങ്ങി ഒട്ടുമിക്ക രാജ്യാന്തര ചാംപ്യന്‍ഷിപ്പുകള്‍ക്കും വേദിയായി മാറിയതോടെ മികച്ച അനുഭവ സമ്ബത്താണ് ഖത്തറിനുള്ളത്. രാജ്യാന്തര കായിക ടൂര്‍ണമെന്റുകളുടെ പ്രധാന കേന്ദ്രമായി രാജ്യം മാറുകയും ചെയ്തിട്ടുണ്ട്.