മുംബൈ: നടന്‍ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്കും നീങ്ങുന്നതായി റിപ്പോര്‍ട്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന് മുംബൈ പൊലീസിന്റെ സമന്‍സ് അയച്ചിരിക്കുകയാണ് . ഈ ആഴ്ച തന്നെ കരണ്‍ ജോഹറിനെ ചോദ്യം ചെയ്യും.കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മൊഴി അന്വേഷണസംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. സുശാന്തുമായി സിനിമകള്‍ ഒന്നും ചെയ്യാന്‍ തീരുമാനിച്ചിരുന്നില്ലെന്നാണ് മഹേഷ് ഭട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി.സുശാന്തിനെ ബോളിവുഡില്‍ നിന്ന് പുറത്താക്കാന്‍ കരണ്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന ആരോപണങ്ങള്‍ നേരത്തെ ഉയര്‍ന്നിരുന്നു.കേസില്‍ ഇതുവരെ 42 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.ജൂണ്‍ 14നാണ് സുശാന്ത് സിംഗ് ആത്മഹത്യ ചെയ്തത്. ഇതിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെക്കുറിച്ച്‌ വലിയ ചര്‍ച്ചകള്‍ തുടങ്ങിയിരുന്നു.