ജോയിച്ചന്‍ പുതുക്കുളം
കാനഡയിലെ എല്ലാ സംസ്ഥാനങ്ങളിമുള്ള പെന്തക്കോസ്ത് വിശ്വാസികളുടെ സംയുക്ത ആരാധാന ജൂലൈ 25-നു വൈകുന്നേരം 7 മുതല്‍ കാനഡയിലെ പാസ്റ്റേഴ്‌സ് ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുകയുണ്ടായി. കാനഡയുടെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളികളായ കാനഡയുടെ വിവിധ ഭാഗങ്ങളിലുള്ള ദൈവമക്കള്‍ ഇങ്ങനെ ഒന്നിച്ചുകൂടി ദൈവത്തെ ആരാധിക്കുന്നത്.
പ്രസ്തുത മീറ്റിംഗിന് പാസ്റ്റര്‍ ഫിന്നി സാമുവേല്‍ നേതൃത്വം കൊടുക്കുകയും, പാസ്റ്റര്‍ വില്‍സണ്‍ കടവില്‍ പ്രാര്‍ത്ഥിച്ച് ആരംഭിക്കുകയും, പാസ്റ്റര്‍ ജോണ്‍ തോമസ് വചന സന്ദേശം നല്കുകയും ചെയ്തു. പാസ്റ്റര്‍ ബിനു ജേക്കബ്, പാസ്റ്റര്‍ ജോഷ്വാ ജോണ്‍ എന്നിവര്‍ പ്രോഗ്രാമിന്റെ കോര്‍ഡിനേറ്റേഴ്‌സായി പ്രവര്‍ത്തിച്ചു.