ബുറൈദ: സൗദി ആരോഗ്യമന്ത്രാലയത്തിന്​ കീഴിലെ ആശുപത്രിയില്‍ സ്​റ്റാഫ്​ നഴ്​സായ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ കിങ്​ സഊദ് ആശുപത്രിയില്‍ നഴ്​സായ ആലപ്പുഴ ചങ്ങനാശ്ശേരി കുമരന്‍കേരി സ്വദേശി ചക്കുകുളം വീട്ടില്‍ ലിന്‍റു ലിസാ ജോര്‍ജ്​ ആണ്​ ചൊവ്വാഴ്​ച പുലര്‍ച്ചെ 3.45ഒാടെ മരിച്ചത്​.

വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. പൗലോസ് വര്‍ഗീസ്, ലിസമ്മ ജോര്‍ജ്ജ് ദമ്ബതികളുടെ മകളാണ്. ഭര്‍ത്താവ് ബിബിന്‍ കുര്യാക്കോസ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ആന്‍ഡ്​ റിസര്‍ച്ച്‌ സ​െന്‍റര്‍ ആശുപത്രിയില്‍ മെയില്‍ നഴ്​സാണ്​. കുട്ടികളില്ല.

2015 ഫെബ്രുവരി മുതല്‍ ഉനൈസ ആശുപത്രിയില്‍ സ്​റ്റാഫ്​ നഴ്​സായ ലിന്‍റു ജിസാ ജോര്‍ജ്​ കഴിഞ്ഞവര്‍ഷം ജൂലൈയിലാണ്​ നാട്ടില്‍ നിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ സ്വീകരിച്ചു വരുന്നു.