ക്രൈസ്തവ സഭാ പിതാക്കന്മാർ നേതൃത്വം നൽകുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ വെർച്യുൽ പ്രതിഷേധറാലി നോർത്ത് അമേരിക്കയിൽ. ലോകനേതാക്കളുടെയും വിവിധമതവിശ്വാസികളുടെയും ശക്തമായ എതിർപ്പിനെ അവഗണിച്ചു കൊണ്ട് ക്രൈസ്തവ ദേവാലയമായിരുന്ന ഹാഗിയ സോഫിയ, മുസ്ലിം മോസ്‌കായി മാറ്റുന്ന തുർക്കി പ്രസിഡന്റ് എർദോഗന്റെ ധാർഷ്ട്യമായ നടപടിയെ ലോക ക്രൈസ്തവ സമൂഹം അപലപിക്കുകയാണ് . തുർക്കി പ്രസിണ്ടന്റിന്റെ ഈ ക്രൈസ്തവ വിരുദ്ധ നീക്കത്തെ പ്രതിഷേധിക്കുവാൻ ഇന്ത്യൻ അമേരിക്കൻ സമൂഹം ഈ ഞായറാഴ്ച വെർച്യുൽ റാലി സംഘടിപ്പിക്കുന്നു.
സഖറിയാസ് മാർ നി ക്കോളോവാസ് മെത്രാപ്പൊലീത്ത, ആർച് ബിഷപ്പ് എൽദോ മോർ തീത്തോസ് , ആർച് ബിഷപ്പ് ഫിലിപ്പോസ് മാർ സ്തെഫാനോസ് , ഗീവർഗീസ് മാർ യൂലിയോസ്‌ മെത്രാപോലീത്ത, ബിഷപ്പ് ജോൺസി ഇട്ടി, തുടങ്ങിയ സഭാപിതാക്കന്മാരോടൊപ്പം റവ.ജോബി ജോയി , റവ. ഫാ.ജോൺ തോമസ്, പാസ്റ്റർ വിൽ‌സൺ ജോസ്, റവ . ഇട്ടി എബ്രഹാം, തുടങ്ങി വൈദികരും പാസ്റ്റര്മാരും റാലിക്ക് നേതൃത്വം നൽകും.

ഇന്ത്യൻ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പ്രതിഷേധ റാലിയിൽ പങ്കെടുക്കുവാൻ ഇതോടൊപ്പമുള്ള സൂം ലിങ്ക് ഉപയോഗിക്കുക. ക്രൈസ്തവവിശ്വാസികളുടെ സ്ഥാപനങ്ങളുടെ മേലുള്ള ഈ അക്രമത്തിൽ നിന്നും തുർക്കി ഭരണാധികാരികളെ പിന്തിരിപ്പിക്കുവാൻ ശബ്ദമുയർത്താം.
ജൂലൈ 26 ഞായറാഴ്ച വൈകിട്ട് 8 :30 മുതൽ 9 :30 വരെയുള്ള ഈ വെർച്യുൽ റാലി വിജയിപ്പിക്കുവാൻ വിശ്വാസി സമൂഹം മുന്നോട്ടുവരണമെന്ന് ക്രിസ്ത്യൻ ഫോറം പ്രസിഡണ്ട് തോമസ് റ്റി ഉമ്മൻ, സെക്രട്ടറി കോരസൺ വര്ഗീസ് തുടങ്ങിയവർ ഒരു പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു.