• അജു വാരിക്കാട്

വാഷിങ്ടൺ: കൊറോണാ വയറസ് വ്യാപനത്തെ തുടർന്ന് രാജ്യത്തുടനീളമുള്ള നിരവധി ആളുകളുടെ തൊഴിൽ നഷപ്പെട്ട സാഹചര്യത്തിൽ, ഫെഡറൽ സർക്കാർ പ്രഖ്യാപിച്ച തൊഴിലില്ലാഴ്മ ആനുകൂല്യങ്ങൾ നിർത്തുന്നു. ആനുകൂല്യങ്ങൾ നിർത്തുമ്പോൾ 24 ദശലക്ഷം അമേരിക്കക്കാർ അടുത്ത മാസം വാടകയോ മോർട്‌ഗേജൊ കൊടുക്കാനാവുമോ എന്ന് ഭയപ്പെടുന്നു. വാടക കൊടുക്കാതായാൽ കുടിയൊഴിപ്പിക്കൽ ഭീക്ഷണി നേരിടേണ്ടി വരുന്നവരിൽ കൂടുതലും കറുത്ത വർഗ്ഗക്കാരും ഹിസ്പാനിക് വംശജരും ആണ് എന്ന് യു.എസ്. സെൻസസ് ബ്യൂറോ സർവേ പറയുന്നു

കോൺഗ്രസിൽ ഒരു പുതിയ ഉത്തേജന പാക്കേജിനെ പറ്റി ഇപ്പോഴും ചർച്ചകൾ പുരോഗമിക്കവേ, ഒരു ഒഴിപ്പിക്കൽ പ്രതിസന്ധി ഏതാണ്ട് മുന്നിലെത്തിയെന്നു വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
യു.എസ്. സെൻസസ് ബ്യൂറോയുടെ കുടുംബ പൾസ് സർവേ കണക്കുകൾ പ്രകാരം ജൂലൈയിൽ, ബ്ലാക്ക് റെന്റേഴ്സിന്റെ ഏകദേശം 28% കഴിഞ്ഞ മാസത്തെ വാടക അടച്ചിട്ടില്ല. 46% അവർ അടുത്ത മാസത്തെ വാടക നൽകാൻ കഴിയുമോയെന്ന ആശങ്ക അറിയിച്ചു. ഹിസ്പാനിക് വാടകക്കാർ സമാനമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു, 22% കഴിഞ്ഞ മാസത്തെ വാടക നഷ്ടപ്പെട്ടെന്നും 46% അടുത്ത മാസം വാടക നൽകാൻ കഴിയില്ലന്നും ആശങ്ക പറഞ്ഞു. ഈ കണക്കുകൾ വെള്ളക്കാരായ വാടകക്കാരുടെ റിപ്പോർട്ടിനു ഏതാണ്ട് ഇരട്ടിയാണ്. വെള്ളക്കാരിൽ ഏകദേശം 13% ആളുകൾക്ക് കഴിഞ്ഞ മാസം വാടക നൽകാൻ കഴിഞ്ഞില്ല 23% അടുത്ത മാസത്തെ വാടകക്ക്  പണം ഇല്ല എന്ന് പറഞ്ഞു.

ശക്തമായ സാമ്പത്തിക സമയത്തു ഭവനച്ചെലവുകൾ  വരുമാനത്തിന്റെ 30-50 ശതമാനമോ അതിലധികമോ  ചെലവഴിച്ച ആളുകൾ ഇപ്പോൾ പ്രതിസന്ധിയുടെ വക്കിലാണ്.
ഫെഡറൽ പിന്തുണയുള്ള മോർട്ട്ഗേജുകൾ ഉള്ള ഭവനങ്ങളിൽ താമസിക്കുന്ന വാടകക്കാർക്ക് നൽകുന്ന ഒരു കുടിയൊഴിപ്പിക്കൽ മൊറട്ടോറിയത്തിന്റെ കാലാവധി വെള്ളിയാഴ്ച  തീരുന്നു, പാൻഡെമിക് തൊഴിലില്ലായ്മ സഹായത്തിൽ ആഴ്ചയിൽ അധികമായി നൽകി വന്ന 600 ഡോളർ ധനസഹായം ജൂലൈ 25-ന് അവസാനിക്കും.