കൂ ടുതല്‍ കോവിഡ്​ മരുന്ന്​ പരീക്ഷണത്തിന്​ രാജ്യത്ത്​ കളമൊരുങ്ങുന്നു. എയിംസ്​ എത്തിക്കല്‍ കമ്മിറ്റി ഇതിനുള്ള അനുമതി നല്‍കി. തിങ്കളാഴ്​ച പരീക്ഷണം ആരംഭിക്കാനാണ്​ തീരുമാനിച്ചിരിക്കുന്നത്​. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്‌​ (ICMR)കോവിഡ്​ മരുന്ന്​ പരീക്ഷണത്തിനായി തെര​െഞ്ഞടുത്ത 1​2 സ​െന്‍ററുകളില്‍ എയിംസ്​ ഡല്‍ഹിയും ഉള്‍പ്പെട്ടിരുന്നു​. ആദ്യ ഘട്ടത്തില്‍ 375പേരിലാണ്​ പരീക്ഷണം നടത്തുക. നിലവില്‍ പരീക്ഷണത്തിനായി എയിംസിലുള്ളവരും കുറച്ച്‌​ സന്നദ്ധ പ്രവര്‍ത്തകരും തയ്യാറായിട്ടുണ്ട്