കൊച്ചി​: ഇന്നുച്ചയോടെ കൊച്ചി​യി​ലെത്തി​ച്ച സ്വര്‍ണക്കടത്തുകേസി​ലെ പ്രതി​കളായ സ്വപ്ന സുരേഷി​നെയും സന്ദീപ് നായരെയും അല്പസമയത്തി​നകം കലൂരിലെ എന്‍ ഐ എയുടെ രണ്ടാമത്തെ കോടതിയില്‍ ഹാജരാക്കും. കടവന്ത്രയിലെ ഓഫീസില്‍ നിന്ന് മൂന്ന് വാഹനങ്ങളിലാണ് കോടതിയിലേക്ക് കൊണ്ടുപോകുന്നത്. കോടതിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്ബ് സ്വപ്നയുടെ ചില കുടുംബാംഗങ്ങള്‍ എന്‍ ഐ എ ഓഫീസിലെത്തിയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് രണ്ടരമണിയോടെയാണ് ഇരുവരെയും കൊച്ചിയിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതികളുമായി എന്‍ ഐ എ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചത്. ഇന്നലെയാണ് സ്വപ്നനെയും സന്ദീപിനെയും പൊലീസ് അറസ്റ്റുചെയ്തത്.നേരത്തേ കൊച്ചിയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതികള്‍ക്ക് കൊവിഡ്, മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു.