ന്യൂയോര്‍ക്ക്​: സ്വന്തം രാജ്യത്ത് കൊവി​ഡ് മൂലം ആയി​രങ്ങള്‍ മരി​ച്ചുവീഴുമ്ബോഴും കൊവി​ഡി​നെയും മാസ്ക് ധരി​ക്കുന്നതി​നെയും പുച്ഛി​ച്ചുതള‌ളി​യ അമേരി​ക്കന്‍ പ്രസി​ഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഒടുവില്‍ മനം മാറ്റം. അദ്ദേഹവും മാസ്ക് ധരിക്കാന്‍ തുടങ്ങി. കഴിഞ്ഞദിവസം ഒരു സൈനിക ആശുപത്രിയില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പട്ടാളക്കാരെ സന്ദര്‍ശിക്കാന്‍ പോയപ്പോഴാണ് ആദ്യമായി ട്രംപ് മാസ്ക് ധരിച്ചെത്തിയത്. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ടുചെയ്തശേഷം അദ്ദേഹം മാസ്കുധരിച്ച്‌ പുറത്തിറങ്ങിയത് ആദ്യമായാണ്.