ഹൂസ്റ്റണ്‍ ∙ ന്യൂയോര്‍ക്കിനു ശേഷം കോവിഡ് വൈറസ് പകര്‍ച്ചവ്യാധി പിടിതരാതെ പടരുന്നതില്‍ കാലിഫോര്‍ണിയ, ഫ്ലോറിഡ, ടെക്‌സസ് സംസ്ഥാനങ്ങള്‍ക്കു കടുത്ത ആശങ്ക. നിയന്ത്രണവിധേയമല്ലാത്ത വിധത്തില്‍ സാമൂഹികവ്യാപനം സംഭവിക്കുന്നുവെന്നതിന്റെ വലിയ തെളിവുകള്‍ ഈ മൂന്നു സംസ്ഥാനങ്ങളിലുമുണ്ട്. ന്യൂയോര്‍ക്കിനു തൊട്ടു പിന്നാലെ 206000 രോഗികളുമായി ഫ്ലോറിഡയാണ് രാജ്യത്ത് രണ്ടാം സ്ഥാനത്ത്. 201000 രോഗികളുമായി ടെക്‌സസ് മൂന്നാം സ്ഥാനത്ത്. ന്യൂജഴ്‌സി, ഇല്ലിനോയി എന്നീ സംസ്ഥാനങ്ങളാണ് നാലും അഞ്ചും സ്ഥാനത്ത് യഥാക്രമമുള്ളത്.