ന്യൂ​ഡ​ല്‍​ഹി : ഇ​റ്റാ​ലി​യ​ന്‍ എ​ണ്ണ​ക്ക​പ്പ​ലാ​യ എ​ന്‍​റി​ക്ക ല​ക്സി​യി​ലെ നാ​വി​ക​രു​ടെ വെ​ടി​യേ​റ്റ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ഇ​ന്ത്യ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് അ​ന്താ​രാ​ഷ്‌​ട്ര ആ​ര്‍​ബി​ട്രേ​ഷ​ന്‍ ട്രൈ​ബ്യൂ​ണ​ല്‍ വി​ധി .

ജീ​വ​ഹാ​നി​ക്കും ശാ​രീ​രി​ക ഉ​പ​ദ്ര​വ​ത്തി​നും സെ​ന്‍റ് ആ​ന്‍റ​ണി എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ ക്യാ​പ്റ്റ​ന്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ നേ​രി​ടേ​ണ്ടി വ​ന്ന മാ​ന​സി​ക​വ്യ​ഥ​യും ക​ണ​ക്കി​ലെ​ടു​ത്താ​ണു വി​ധി . ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ഇ​രു രാ​ജ്യ​ങ്ങ​ളും കൂ​ടി​യാ​ലോ​ചി​ച്ചു തീ​രു​മാ​നി​ക്ക​ണം.

ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​ര്‍​ക്കെ​തി​രാ​യ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ള്‍ അ​വ​സാ​നി​പ്പി​ക്കാ​ന്‍ ഇ​ന്ത്യ അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ട്രൈ​ബ്യൂ​ണ​ല്‍ നി​ര്‍​ദേ​ശി​ച്ചു . 2012 ഫെ​ബ്രു​വ​രി 15നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടക്കുന്നത് . സെ​ന്‍റ് ആ​ന്‍റ​ണി എ​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ മ​ല​യാ​ളി ഉ​ള്‍​പ്പെടെ ​ര​ണ്ടു മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ഇ​റ്റാ​ലി​യ​ന്‍ നാ​വി​ക​രാ​യ സാ​ല്‍​വ​ത്തോ​റെ ജി​റോ​ണി​നെ​യും മാ​സി​മി​ലാ​നോ ലാ​ത്തോ​റയെയും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ജാ​മ്യം ല​ഭി​ച്ച പ്ര​തി​ക​ള്‍ രാ​ജ്യം വി​ടു​ന്ന​തു വി​ല​ക്കി​യെ​ങ്കി​ലും ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി മാ​സി​മി​ലാ​നോ ആ​ദ്യ​വും സാ​ല്‍​വ​ത്തോ​റെ ജി​റോ​ണ്‍ പി​ന്നീ​ടും ഇ​റ്റ​ലി​യി​ലേ​ക്കു പോ​യി . ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭാ ച​ട്ടം അ​നു​സ​രി​ച്ച്‌ ക​ട​ല്‍​നി​യ​മ​ങ്ങ​ള്‍ തീ​ര്‍​പ്പാ​ക്കാ​നു​ള്ള അ​ന്താ​രാ​ഷ്‌​ട്ര ട്രൈ​ബ്യൂ​ണ​ലാ​ണ് കേ​സി​ല്‍ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല​മാ​യി വി​ധി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത് . ഇ​ന്ത്യ​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ വെ​ല്ലു​വി​ളി​ച്ചു​വെ​ന്ന​തും ഇ​ന്ത്യ​ക്കാ​രു​ടെ സ​മു​ദ്ര സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ചോ​ദ്യം ചെ​യ്തു​വെ​ന്ന​തും ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ദ​ങ്ങ​ളാ​ണ് ഇ​ന്ത്യ ട്രൈ​ബ്യൂ​ണ​ലി​നു മു​ന്നി​ല്‍വ​ച്ച​ത് . ഇ​തെ​ല്ലാം ട്രൈ​ബ്യൂ​ണ​ല്‍ ശ​രി​യെ​ന്ന് അം​ഗീ​ക​രി​ച്ചു .