ചേ​ര്‍​ത്ത​ല: ക​ണി​ച്ചു​കു​ള​ങ്ങ​ര എ​സ്.​എ​ന്‍.​ഡി.​പി യൂ​ണിയ​ന്‍ സെ​ക്ര​ട്ട​റി കെ.​കെ. മ​ഹേ​ശ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യോ​ഗം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശന്‍റെ സ​ഹാ​യി കെ.​എ​ല്‍. അ​ശോ​കന്‍റെ മൊ​ഴി​യെ​ടു​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി.

ബു​ധ​നാ​ഴ്ച തു​ട​ങ്ങി​യ മൊ​ഴി​യെ​ടു​ക്ക​ല്‍ വ്യാ​ഴാ​ഴ്ച​യോ​ടെ​യാ​ണ് പൂ​ര്‍​ത്തി​യാ​യ​ത്. വെ​ള്ളി​യാ​ഴ്​​ച വെ​ള്ളാ​പ്പ​ള്ളി​യെ മാ​രാ​രി​ക്കു​ളം സി.​ഐ എ​സ്. രാ​ജേ​ഷിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ദ്യം​ചെ​യ്യും.

വെള്ളാപ്പള്ളി ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്ന് ആണ് ചോദ്യം ചെയ്യല്‍ ഇന്നത്തേയ്ക്ക്മാറ്റിയത്. വൈകിട്ട് നാല് മണിയ്ക്കാണ് ചോദ്യം ചെയ്യല്‍. വെള്ളാപ്പള്ളിയുടെ സഹായി കെ എല്‍അശോകനെ കഴിഞ്ഞ ദിവസം രണ്ടര മണിക്കൂര്‍ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

മഹേശനുമായിതനിക്ക് ശത്രുതയില്ലായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ അശോകന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെയുംഅശോകന്റെയും പേര് പരാമര്‍ശിക്കുന്ന മഹേശന്റെ ആതമഹത്യാക്കുറിപ്പ് പുറത്ത് വന്നതിന് പിന്നാലെയാണ്‌ഇരുവരെയും ചോദ്യം ചെയ്യുന്ന നടപടികളിലേയ്ക്ക് പൊലീസ് നീങ്ങിയത്.