ലുക്കിലും ചിന്താഗതിയിലും അഭിപ്രായപ്രകടനങ്ങളിലും എപ്പോഴും മോഡേണ്‍ ആയി പ്രത്യക്ഷപ്പെടുന്ന അഭിനേത്രിയാണ് പാര്‍വതി തിരുവോത്ത്. മറ്റു താരങ്ങളെ അപേക്ഷിച്ച്‌ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത പാര്‍വതി അടുത്തിടെയായി തന്റെ അമ്മയ്ക്കും കുടുംബാംഗങ്ങളുടെയും എല്ലാം ഒപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്.

അമ്മയ്‌ക്കൊപ്പം ഇരിക്കുമ്ബോള്‍ പാര്‍വതി തനി നാടന്‍ പെണ്‍കുട്ടിയാണ്. കേരളീയ തനിമ തുളുമ്ബുന്ന വസ്ത്രം അണിഞ്ഞ് അമ്മയ്‌ക്കൊപ്പം മനസ്സ് നിറഞ്ഞ് ചിരിക്കുന്ന പാര്‍വതിയെ കണ്ടില്ലേ? കഴിഞ്ഞ ദിവസം പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ ഷെയര്‍ ചെയ്ത ചിത്രമാണിത്.

‘ലോകത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ് അമ്മ’ എന്ന ക്യാപ്ഷനോട്‌ കൂടിയാണ് ഈ ചിത്രം പാര്‍വതി പോസ്റ്റ് ചെയ്യുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ, സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്യുന്ന വര്‍ത്തമാനമാണ് പാര്‍വതിയുടെ ഏറ്റവും പുതിയ ചിത്രം. ഏറ്റവും ഒടുവില്‍ പാര്‍വതി നായികയായി തിയേറ്ററിലെത്തിയ ‘ഉയരെ’ മികച്ച അഭിപ്രായം നേടിയിരുന്നു. ആസിഡ് ആക്രമണം നേരിട്ട പെണ്‍കുട്ടിയുടെ ജീവിതവിജയമാണ് ഈ സിനിമയില്‍ പ്രതിപാദിച്ചത്.