ഡല്‍ഹി: ഇന്ത്യയില്‍ ഏട്ടു സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം വളരെ ആശങ്കാജനകമെന്ന് കേന്ദ്രസര്‍ക്കാര്‍. രോഗവ്യാപനം തടയാന്‍ പരിശോധകള്‍ ഇനിയും കൂട്ടാനാണ് കേന്ദ്രസര്‍ക്കാ‍ര്‍ നിര്‍ദ്ദേശംകൊടുത്തിരിക്കുന്നത് . ജാഗ്രതയില്‍ വീഴ്ച്ച വരുത്തുന്നവര്‍ മറ്റുള്ളവര്‍ക്ക് രോഗം പടര്‍ത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദിനംപ്രതിയുള്ള രോഗബാധ ഇത്യാദമായി ഇന്ത്യയില്‍ ഇരുപതിനായിരത്തിന് അടുത്തെത്തിയിരിക്കുകയാണ്.

മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, ആന്ധ്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ആകെ കൊവിഡ് ബാധിതതരില്‍ എണ്‍പത്തിയഞ്ച് ശതമാനവും. കൊറോണ വൈറസ് മരണത്തിന്റ 87ശതമാനവും ഈ സംസ്ഥാനങ്ങളില്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍.