കോവിഡ് 19 റൂം ക്വാറന്റീനില്‍ കഴിയുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെയാണ്.

· വീടുകളില്‍ പ്രത്യേക മുറിയില്‍ ഐസലേഷന്‍ കഴിയണം

· വായുസഞ്ചാരമുള്ള ബാത്‌റൂം അറ്റാച്ചഡ് മുറിയാണ് നല്ലത്.

· സോപ്പും വെള്ളവും ഉപയോഗിച്ച്‌ ഇടയ്ക്കിടെ കൈകള്‍ കഴുകുക. സോപ്പും വെള്ളവും ലഭ്യമായില്ലെങ്കില്‍ ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച്‌ കൈകള്‍ അണുവിമുക്തമാക്കണം. തുമ്മുമ്ബോഴും ചുമയ്ക്കുമ്ബോഴും തൂവാലകൊണ്ട് മൂക്കും വായും അടച്ചു പിടിക്കണം.

· ഒരു കാരണവശാലും സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ ഈ മുറിയില്‍ പ്രവേശിക്കരുത്.

· വീട്ടിലുള്ള അംഗങ്ങളുമായി സമ്ബര്‍ക്കം ഒഴിവാക്കുക. വീട്ടിലുള്ള ഒരംഗത്തെ ഇദ്ദേഹത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിന് ചുമതലപ്പെടുത്തണം. ഇവരല്ലാതെവേറെ ആരും തന്നെ ഇദ്ദേഹവുമായി ഇടപഴകരുത്

· ഈ അംഗം 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള ആളായിരിക്കണം. ഗര്‍ഭിണികളോ, എന്തെങ്കിലും മരുന്നുകള്‍ സ്ഥിരമായി കഴിക്കുന്നവരോ ആകരുത് .ഈ അംഗം മുറിയില്‍ പ്രവേശിക്കരുത്

· ഈ അംഗം നിരീക്ഷണത്തില്‍ കഴിയുന്ന ആളുമായി അത്യാവശ്യഘട്ടത്തില്‍ ഇടപഴകേണ്ടി വരുമ്ബോള്‍ രണ്ടുപേരും മാസ്‌ക് ധരിക്കേണ്ടതും ഉടന്‍തന്നെ കൈകള്‍ സോപ്പ് ഉപയോഗിച്ച്‌ കഴുകണം.

· ക്വാറന്റീനിലുള്ളവ്യക്തി പ്രത്യേക പാത്രം,വസ്ത്രം, സോപ്പ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ സ്വയം വൃത്തിയാക്കി സൂക്ഷിക്കേണ്ടതാണ്. നിരീക്ഷണത്തിലുള്ള വ്യക്തിക്ക് ഭക്ഷണം നല്‍കുമ്ബോള്‍ വേറൊരു പാത്രത്തില്‍ ഭക്ഷണം കൊണ്ടുവന്ന വ്യക്തി ഉപയോഗിക്കുന്ന പാത്രത്തിലേക്ക് പകര്‍ന്ന് നല്‍കുകയാണ് വേണ്ടത്.

· ക്വാറന്റീനിലുള്ളവര്‍ഉപയോഗിക്കുന്ന ബാത്‌റൂം, ടോയ്‌ലറ്റ്‌എന്നിവ സ്വന്തമായി വൃത്തിയാക്കണം.

· വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനില്‍കുറഞ്ഞത് 20 മിനിറ്റെങ്കിലും മുക്കി വച്ചതിനുശേഷം കഴുകണം (ഒരു ലിറ്റര്‍ വെള്ളത്തിന് 3.5ടി സ്പൂണ്‍ ബ്ലീച്ചിങ് പൗഡര്‍ കലക്കിയതിന്റെ തെളിലായനി മതിയാകും). ഉപയോഗിച്ച സാധനങ്ങള്‍ പങ്കു വെക്കരുത്. ഉപയോഗിച്ച പാത്രങ്ങള്‍ഡിറ്റര്‍ജന്റോ സോപ്പോ ഉപയോഗിച്ച്‌ കഴുകണം