മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് യാഷ് രാജ് ഫിലിംസിന്റെ കാസ്റ്റിങ് ഡയറക്ടര്‍ ഷാനു ശര്‍മ്മയെ ചോദ്യം ചെയ്തു. ബാന്ദ്രയിലെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്.

പ്രൊഫഷണല്‍ ശത്രുതയായോണോ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യുന്നതിനായി ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഷാനു ശര്‍മ്മയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. മറ്റ് ചില നിര്‍മ്മാണ കമ്ബനികളുടെ പ്രവര്‍ത്തകരെയും ചോദ്യം ചെയ്യും.

ബോളിവുഡിലെ അറിയപ്പെടുന്ന കാസ്റ്റിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് സുശാന്ത് ശര്‍മ്മ. രണ്‍വീര്‍ സിങ്, അര്‍ജുന്‍ കപൂര്‍, വാണി കപൂര്‍ എന്നിവരെ യാഷ് രാജ് സിനിമകള്‍ക്കായി നിര്‍ദ്ദേശിച്ചത് ഷാനുവാണ്. ശുദ്ധ് ദേശീ റൊമാന്‍സ്, ഡിക്ടറ്റീവ് ബ്യോംകേഷ് ബക്ഷി എന്നി സിനിമകളില്‍ സുശാന്തുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.