സർവീസിൽനിന്ന് വിരമിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും മുൻ ഡിജിപി ടോമിൻ തച്ചങ്കരി തന്റെ സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന നക്ഷത്രങ്ങൾ ഉപയോഗിച്ചത് വിവാദമാകുന്നു. കോട്ടയം വിജിലൻസ് കോടതിയിൽ എത്തിയപ്പോഴാണ് തച്ചങ്കരിയുടെ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് ത്രീ സ്റ്റാർ ബോർഡ് കാണപ്പെട്ടത്.
ബോർഡ് തുണി ഉപയോഗിച്ച് മറച്ച നിലയിലായിരുന്നുവെങ്കിലും കവർ മാറ്റിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായിരുന്നു. ബോർഡ് മറച്ച നിലയിൽ വാഹനം പോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. എന്നാൽ ത്രീ സ്റ്റാർ ബോർഡ് വച്ച് യാത്ര ചെയ്തിട്ടില്ലെന്നും ബോർഡ് മറച്ച നിലയിലായിരുന്നുവെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. ബോർഡ് അഴിച്ചുമാറ്റാതിരുന്നത് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.



