ഇന്ത്യ വിരുദ്ധ വംശീയത വർധിച്ചുവരുന്നു: വംശീയാക്രമണം നേരിട്ട് മുൻനിര യുഎസ് കമ്പനികൾ
അമേരിക്കയിൽ ഇന്ത്യ വിരുദ്ധ വംശീയത വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. വിദഗ്ധ തൊഴിലാളി വിസയിൽ ഇന്ത്യൻ പ്രൊഫഷണലുകളെ നിയമിക്കുന്ന അമേരിക്കൻ കമ്പനികളെയാണ് ഈ വംശീയത കൂടുതൽ ലക്ഷ്യമിടുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് പ്രകാരം, ലോജിസ്റ്റിക്സ്, റീട്ടെയിൽ, ടെലികോം മേഖലകളിലെ പ്രമുഖ അമേരിക്കൻ കോർപ്പറേഷനുകളായ ഫെഡ്എക്സ്, വാൾമാർട്ട്, വെരിസോൺ എന്നിവ ഉൾപ്പെടെയുള്ള...




