ടിക്കൊണ്ടിരിക്കുന്നതിനിടെ റെയിൽവേ ട്രാക്കിൽ എരുമയെ കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി എരുമയെ ട്രാക്കിൽ നിന്നും മാറ്റുന്നത് വീഡിയോയിൽ കാണാം. ലോക്കോ പൈലറ്റിന്‍റെ ജാഗ്രതയും സഹജീവികളോടുള്ള സഹാനുഭൂതിയും സമൂഹ മാധ്യമ ഉപയോക്താക്കളുടെ സജീവ ശ്രദ്ധനേടി. ലോക്കോ പൈലറ്റിന്‍റെ മനസ്സാന്നിധ്യം ഒരു വലിയ അപകട സാധ്യത ഒഴിവാക്കുക മാത്രമല്ല, വെല്ലുവിളി നിറഞ്ഞ ഒരു തൊഴിലിന്‍റെ മാനുഷിക വശത്തെ കൂടി എടുത്തു കാണിച്ചു.

ട്രാക്കിൽ നിന്നും എരുമയെ ഓടിച്ച് ലോക്കോ പൈലറ്റ്

ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട വീഡിയോയിൽ, റെയിൽവേ ലൈനിന് സമീപം അപകടകരമായ രീതിയിൽ മേയുന്നത് ഒരു കൂട്ടം എരുമകളെ കാണാം. മറ്റ് എരുമകൾ ട്രാക്കിന് സമീപത്തായിരുന്നെങ്കിലും ട്രാക്കിന് പുറത്തായിരുന്നു. എന്നാൽ ഒരു എരുമ മാത്രം ട്രാക്കിന്‍റെ ഒത്ത നടുക്ക് അനങ്ങാതെ നിൽക്കുന്നതും വീഡിയോയിൽ കാണാം. ഈ സമയത്താണ് ഒരു ട്രെയിൻ അതുവഴി വന്നത്. എരുമയെ ട്രാക്കിന് നടുക്ക് കണ്ട ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തി അതിൽ നിന്നും ചാടിയിറങ്ങി ട്രാക്കിലൂടെ എരുമയ്ക്ക് അടുത്തേക്ക് നീങ്ങി. വെള്ള ഷർട്ടും കറുത്ത പാന്‍റും ധരിച്ച് തനിക്ക് നേരെ നടന്നു വരുന്ന ആളെ കണ്ടതും എരുമ, ട്രാക്കിൽ കൂടി മുന്നോട്ട് ഓടി. പിന്നാലെ ഓടിയ ലോക്കോ പൈലറ്റ് ഒടുവിൽ എരുമയെ ട്രാക്കിൽ നിന്നും പുറത്താക്കുന്നു. പിന്നാലെ അദ്ദേഹം നിർത്തിയിട്ട ട്രെയിനിന് അടുത്തേക്ക് തിരികെ നടക്കുന്നതും വീഡിയോയിൽ കാണാം.