ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​പ്പോ​രാ​ളി​യും എ​ഴു​ത്തു​കാ​രി​യു​മാ​യ ജൂ​ഡി ഹ്യൂ​മാ​ൻ (75) അ​ന്ത​രി​ച്ചു. ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ മാ​താ​വ് എ​ന്ന​റി​യ​പ്പെ​ടു​ന്ന​യാ​ളാ​ണ് ജൂ​ഡി. വേ​ൾ​ഡ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ൺ ഡി​സ​ബി​ലി​റ്റി സ​ഹ​സ്ഥാ​പ​ക​യാ​ണ്.

ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ജ​നി​ച്ച ജൂ​ഡി 1949ൽ ​പോ​ളി​യോ ബാ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചാം വ​യ​സി​ൽ വീ​ൽ‌​ചെ​യ​റി​ലാ​യി. വി​ദ്യാ​ഭ്യാ​സ കാ​ല​ത്തു​ട​നീ​ളം ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ‌​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി സ​മ​രം ന​യി​ച്ചു. 1970ൽ ​ബോ​ർ​ഡ് ഓ​ഫ് എ​ജ്യു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക ലൈ​സ​ൻ​സ് നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ നി​യ​മ​പോ​രാ​ട്ടം വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നാ​ണ് ജൂ​ഡി ജ​യി​ച്ച​ത്.

അ​ഭി​ഭാ​ഷ​ക കൂ​ടി​യാ​യ ഇ​വ​രു​ടെ ഇ​ട​പെ​ട​ൽ യു​എ​സി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി നി​ര​വ​ധി നി​യ​മ​നി​ർ​മാ​ണ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. 2010ൽ ​രാ​ജ്യാ​ന്ത​ര ഭി​ന്ന​ശേ​ഷി അ​വ​കാ​ശ​ത്തി​നാ​യു​ള്ള യു​എ​സി​ന്‍റെ പ്ര​ത്യേ​ക ഉ​പ​ദേ​ഷ്ടാ​വാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ടു.