കു​വൈ​ത്ത് സി​റ്റി: കു​വൈ​റ്റി​ലെ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ 32 ശ​ത​മാ​ന​വും ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ൾ.
ആ​കെ​യു​ള്ള 21,70,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ൽ ഏ​ഴു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഗാ​ർ​ഹി​ക മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തെ​ന്ന് പ​ബ്ലി​ക് അ​ഥോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​റി​യി​ച്ചു.

വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഇ​ന്ത്യ​ക്കാ​രാ​ണ്. തൊ​ട്ടു​പി​റ​കി​ല്‍ ഈ​ജി​പ്ത് പൗ​ര​ന്മാ​രാ​ണ്. സ​ര്‍​ക്കാ​ര്‍-​പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 114,000 പ്ര​വാ​സി​ക​ൾ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ 24,355 വി​ദേ​ശി​ക​ളാ​ണ് തൊ​ഴി​ല്‍ ചെ​യ്യു​ന്ന​ത്.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ല്‍ 137,641 പ്ര​വാ​സി​ക​ളും നി​ർ​മാ​ണ മേ​ഖ​ല​യി​ല്‍ 298,295 വി​ദേ​ശി​ക​ളും റെ​സ്റ്റോ​റ​ന്‍റ് ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ 108,469 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും ജോ​ലി ചെ​യ്യു​ന്നു. തൊ​ഴി​ൽ​ര​ഹി​ത​രാ​യ പ്ര​വാ​സി​ക​ളു​ടെ എ​ണ്ണം 3,367 ആ​ണെ​ന്നും സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.