തിരുവനന്തപുരം: കെപിസിസി ട്രഷറര്‍ വി പ്രതാപചന്ദ്രന്‍ (73) അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. മുന്‍ ധനകാര്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന വരദരാജന്‍ നായരുടെ മകനാണ്. സംസ്‌കാരം പിന്നീട്.

കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. ട്രേഡ് യൂണിയന്‍ രംഗത്തും അദ്ദേഹം സജീവമുഖമായിരുന്നു. ഡിസിസി ഭാരവാഹിയായിരുന്ന പ്രതാപചന്ദ്രന്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു.  ദീര്‍ഘകാലം വീക്ഷണം ദിനപത്രത്തിന്റെ തിരുവനന്തപുരം ലേഖകനായിരുന്നു. സീനിയര്‍ ജേര്‍ണലിസ്റ്റ്‌സ് ഫോറം പ്രസിഡന്റും ഗവ. പ്രസ്സസ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറിയുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.