ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയുള്ള കാലവർഷ സീസണിൽ രാജ്യത്ത് ലഭിച്ചത് 925 മിമീ മഴ. 6% കൂടുതൽ.

ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രദേശങ്ങൾ

ദാമൻ ദിയു (3,148 മിമീ) ഗോവ ( 2,763.6മിമീ) മേഘാലയ ( 2477.2മിമീ) സിക്കിം ( 2,000മിമീ)
കേരളം ( 1,736.6മിമീ)

ആകെയുള്ള 36 സംസ്ഥാന /കേന്ദ്ര ഭരണ പ്രദേശങ്ങളിൽ 30 ലും മഴ സാധാരണയിലോ അതിൽ കൂടുതലോ ലഭിച്ചു.

മണിപ്പുർ, മിസോറാം, ത്രിപുര, ഉത്തർപ്രദേശ് ബീഹാർ, ജാർഖണ്ഡ് എന്നീ 6 സംസ്ഥാങ്ങളിൽ മാത്രമാണ് മഴക്കുറവ് 20% കൂടുതൽ രേഖപ്പെടുത്തിയത്.

കേരളത്തിൽ ഇത്തവണ 14% കുറവ് മഴ

കേരളത്തിൽ ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ലഭിച്ചത് 1736.6 മിമീ മഴ. സാധാരണ ലഭിക്കേണ്ടത് ശരാശരി 2,018.6 മിമീ.

കാസർകോട് ജില്ലയിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മഴ 2785.7 മിമീ. തൊട്ടടുത്ത് 2334.5 മിമീ ലഭിച്ച കണ്ണൂർ.

ഏറ്റവും കുറവ് മഴ തിരുവനന്തപുരം ജില്ലയിൽ 593 മിമീ.

കോട്ടയം ജില്ലയിൽ 1,614.7 മിമീ ലഭിച്ചു. 15 ശതമാനം മഴക്കുറവ്.

മുൻ വർഷങ്ങളിലെ മഴ
2021ൽ 16% കുറവ്
2020ൽ 9%അധികം
2019ൽ 16% അധികം
2018ൽ 23% അധികം

തുലാവർഷം കേരളത്തിൽ കൂടുതൽ മഴ ലഭിക്കുമെന്ന് പ്രവചനം

കേരളത്തിൽ ഇത്തവണ തുലാവർഷം (ഒക്ടോബർ – ഡിസംബർ) സീസണിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.