ന്യൂഡൽഹി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ 5ജി സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതോടെ ജനങ്ങളുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്. 5Gജി നെറ്റ്‌വർക്കിൽ, മികച്ച ശബ്‌ദ നിലവാരവും കണക്റ്റിവിറ്റിയുമുള്ള വേഗതയേറിയ ഇൻ്റർനെറ്റ് സേവനങ്ങൾ നമുക്ക് ലഭിക്കും. 4ജിയേക്കാൾ 10 മടങ്ങ് വേഗതയുമുണ്ടാകും. നീണ്ട കാത്തിരിപ്പിനൊടുവിലാണ്  5G സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൻ്റെ ഭാഗമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. ഇതോടെ പുതിയ തലമുറ ടെലികോം സേവനങ്ങൾ ലഭ്യമാകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുകയാണ്. 

ഈ അവസരത്തിൽ പ്രധാനമന്ത്രി മോദി 5ജി നെറ്റ്‌വർക്കിൽ വീഡിയോ കോളിൻ്റെ സഹായത്തോടെ മഹാരാഷ്ട്രയിലെ സ്കൂൾ കുട്ടികളുമായി സംവദിച്ചു. ജിയോ നെറ്റ്‌വർക്കിലാണ് ഈ കോൾ ചെയ്തത്. ഇന്ത്യൻ മൊബൈൽ കോൺഗ്രസ് ഡൽഹിയിലെ പ്രഗതി മൈതാനിയിൽ തുടക്കമായിരുന്നു. ഈ പരിപാടി ഒക്ടോബർ 4 വരെ നീണ്ടുനിൽക്കും. 

ജിയോ, എയർടെൽ തുടങ്ങിയ കമ്പനികളുടെ സ്റ്റാളുകൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സാങ്കേതികവിദ്യയെക്കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങൾ കണ്ടു.  മെഡിക്കൽ ലൈനിൽ 5ജി കാരണം ലഭ്യമായ സൗകര്യങ്ങൾ അദ്ദേഹം വിശദമായ പരിശോധിച്ചു. ഇതിനുപുറമെ, 5ജിയുടെ വരവിനുശേഷം പ്രതിരോധ, കാർഷിക മേഖലകളിലെ മാറ്റങ്ങളുടെ ഡെമോയും അദ്ദേഹം കണ്ടു. 

അതേസമയം തുടക്കത്തിൽ രാജ്യത്തെ എല്ലാ നഗരങ്ങളിലും 5ജി നെറ്റ്‌വർക്ക് ലഭ്യമാകില്ലെന്നാണ് വിവരങ്ങൾ. ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവയുൾപ്പെടെയുള്ള മെട്രോ നഗരങ്ങളിലാണ് പ്രാരംഭ സേവനം ലഭ്യമാകുന്നത്. അടുത്ത വർഷം അവസാനത്തോടെ രാജ്യം മുഴുവൻ സേവനങ്ങളെത്തും.