യുക്രെയ്‌നെ ആക്രമിച്ചുകൊണ്ടിരിക്കുന്ന റഷ്യയോടുള്ള വിരോധം സ്ഥാനപതി യോട് തീർത്ത് പോളണ്ടിലെ ജനങ്ങൾ. പോളണ്ടിൽ റഷ്യയുടെ വിക്ടറി ഡേ ആഘോഷം നടക്കുന്നതിനിടെയാണ് അപ്രതീക്ഷിത പ്രതിഷേധം അരങ്ങേറിയത്. പോളണ്ടിലെ റഷ്യൻ സ്ഥാനപതി സെർജീ ആന്ദ്രീവിന്റെ മുഖത്തേക്ക് ചുവന്ന മഷി ഒഴിക്കുകയായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ മോസ്‌കോവിൽ വിക്ടറി ഡേ സന്ദേശം നൽകിയശേഷമാണ് വിവിധ രാജ്യങ്ങളിൽ പരിപാടി നടന്നത്.

റഷ്യൻ സ്ഥാനപതിക്കു നേരെയുണ്ടായ ആക്രമണത്തിന്റെ വീഡിയോ ചിത്രങ്ങൾ യൂറോപ്പി ലെമ്പാടും വ്യാപിക്കുകയാണ്. ആന്ദ്രീവിന്റെ മുന്നിലെത്തിയ ഒരു വ്യക്തി മുഖത്തേക്ക് മഷി ഒഴിക്കുകയായിരുന്നു. എന്നാൽ മുഖം തുടച്ച ആന്ദ്രേവ് പ്രകോപിതനാകാതെ ചടങ്ങിൽ തുടർന്നു.

പ്രതിഷേധക്കാർ റഷ്യൻ വിക്ടറി ഡേ പരിപാടികൾ നടത്തിയ എല്ലായിടത്തും റഷ്യക്കെതിരെ പ്രതിഷേധിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. വാർസോവിലെ സൈനികരുടെ ശവക്കല്ലറകളിൽ റീത്ത് വെച്ചും പ്രതിഷേധക്കാർ റഷ്യക്കെതിരെ മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുണ്ട്.