ചർച്ചകളിലൂടെ വടക്കു-തെക്ക് കൊറിയകൾക്കിടയിലുള്ള പ്രശ്‌നങ്ങളിൽ അയവുവരുത്താനാകുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് തെക്കൻ കൊറിയ പുതിയ പ്രസിഡന്റ് യൂൻ സുക് യിയോൾ. വടക്കൻ കൊറിയ എന്നും അപകടകാരികൾ തന്നെയാണ്. എന്നാൽ ഏതു തരം ചർച്ചകൾക്കും തങ്ങളുടെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും യൂൻ പറഞ്ഞു. പുതുതായി അധികാരമേറ്റശേഷം തന്റെ ആദ്യ ഔദ്യാഗിക പ്രസ്താവന നടത്തുകയായിരുന്നു യൂൻ.

വടക്കു-തെക്ക് കൊറിയയുടെ പ്രശ്‌നം ആഭ്യന്തരം മാത്രമല്ലെന്നും വിദേശ രാജ്യങ്ങളുടെ നയങ്ങൾ കാര്യമായി സ്വാധീനിക്കുന്നുണ്ടെന്നുമാണ് യൂനിന്റെ വിലയിരുത്തൽ. വടക്കൻ കൊറിയ ആണവ നിരായുധീകരണത്തിന് തയ്യാറായാൽ മികച്ച സാമ്പത്തിക വാണിജ്യ കൂട്ടുകെട്ടിന് തങ്ങളെന്നും തയ്യാറാണെന്നും യൂൻ സുക് യിയോൾ പറഞ്ഞു.

കടുത്ത പോരാട്ടം തിരഞ്ഞെടുപ്പിൽ നടത്തിയാണ് യൂന് ജയം നേടിയത്. മികച്ച ന്യായാധി പനായി 26 വർഷത്തോളം നീതിന്യായരംഗത്ത് പ്രവർത്തിച്ച ശേഷം പൊടുന്നനെയാണ് യൂൻ രാഷ്‌ട്രീയത്തിലേക്ക് എത്തപ്പെട്ടത്. 61 കാരനായ യൂൻ അധികാരത്തിലെത്തിയിരിക്കുന്ന സമയം തെക്കൻ കൊറിയയ്‌ക്ക് കനത്ത വെല്ലുവിളിയാണ് സഹോദര രാജ്യമായ വടക്കൻ കൊറിയയിൽ നിന്നുള്ളത്.

ആണവായുധങ്ങളടക്കം നിരവധി മിസൈലുകളാണ് കിം ജോംഗ് ഉൻ പരീക്ഷിച്ചിട്ടുള്ളത്. ഒപ്പം അതിർത്തിയിൽ നിരവധി തവണ തെക്കൻ കൊറിയൻ സൈനികരേയും സാധാരണ ക്കാരേയും വടക്കൻ കൊറിയൻ സേന കൊലപ്പെടുത്തുകയും ചെയ്തു.