സിറോ മലബാർ സഭയിലെ പുതുക്കിയ ഏകീകൃത കുർബാനക്രമം ഇന്നു മുതൽ നിലവിൽ വരും. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളിലും പുതിയ രീതിയിലുള്ള കുർബാനക്രമം നടപ്പിലാക്കില്ല. സഭാ ആസ്ഥാനമായ എറണാകുളം മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരി ഏകീകൃത രീതിയിൽ കുർബാനയർപ്പിക്കും. കുർബാനക്രമ ഏകീകരണത്തിനെതിരെ തൃശൂർ ഉൾപ്പെടെയുള്ള രൂപതകളിൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്.

1999ൽ പുതുക്കിയ കുർബാന രീതി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും പല രൂപതകളിലും അംഗീകരിച്ചിരുന്നില്ല. വിശ്വാസികളുടെയും വൈദികരുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപത പുതുക്കിയ കുർബാന ക്രമം നടപ്പിലാക്കുന്നില്ല. അതിരൂപതയിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരാൻ വത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ നിന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ബലിയർപ്പണം കാക്കനാട് സെൻറ് തോമസ് മൗണ്ടിലേക്ക് മാറ്റി. സിനഡ് അംഗീകാരം നൽകിയ പുതിയ രീതി അനുസരിച്ചായിരിക്കും കർദിനാൾ കുർബാനയർപ്പിക്കുക. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പുറമേ ഇരിങ്ങാലക്കുട, ഫരീദാബാദ് രൂപതകളും ജനാഭിമുഖ കുർബാന തുടരും.

അതേസമയം ജനാഭിമുഖ കുർബാന നിലവിലുള്ള തൃശൂർ അതിരൂപതയും പാലക്കാട്, താമരശേരി, മാനന്തവാടി രൂപതകളും ഇന്ന് മുതൽ പുതിയ ബലിയർപ്പണ രീതിയിലേക്ക് മാറും. തൃശൂർ അതിരൂപതയിൽ എകീകരിച്ച രീതിക്കെതിരെ വൈദികരുടെ ശക്തമായ എതിർപ്പുണ്ട്