ഡല്‍ഹി; പുല്‍വാമയിലെ ലാത്പോരയില്‍ സിആര്‍പിഎഫ് ജവാന്മാര്‍ക്കൊപ്പം അത്താഴം കഴിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്നലെ രാത്രി ലാത്പോരയില്‍ സിആര്‍പിഎഫ് ക്യാമ്ബിലാണ് അമിത് ഷാ കഴിഞ്ഞത്. ഭീകരവാദം വളര്‍ത്തുന്നവരോട് ഇനി ചര്‍ച്ചയ്ക്ക് തയാറല്ലെന്ന് അമിത്ഷാ പറഞ്ഞു .

തെറ്റായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ ജമ്മു കശ്മീരിന്റെ മിത്രങ്ങളല്ലെന്നും ജമ്മു കശ്മീരിന്റെ വികസനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അമിത്ഷാ വ്യക്തമാക്കി. ഭീകരാക്രമണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനുമായി കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകണമെന്ന് ജമ്മുകശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള ആവശ്യപ്പെട്ടിരുന്നു.സമാധാനം പുനഃസ്ഥാപിക്കുന്നതില്‍ വലിയ നേട്ടം കൈവരിച്ചുവെന്ന് പറഞ്ഞ അമിത് ഷാ നിഴല്‍ യുദ്ധത്തോട് സന്ധിയില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ ശരിയെന്ന് തെളിഞ്ഞ വര്‍ഷങ്ങളാണ് ഇപ്പോഴത്തേതെന്നും കൂട്ടിച്ചേര്‍ത്തു.