പൊന്നാനിയിൽ മീൻപിടിത്തത്തിനിടെ വള്ളം അപകടത്തിൽപെട്ട് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുമെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. ഫൈബർ വള്ളം മറിഞ്ഞ് കാണാതായ മൂന്നു പേരിൽ ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. പ്രതികൂല കാലാവസ്ഥ ക്കിടയിലും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ ഉൾക്കടലിൽ നിന്ന് കണ്ടെത്തിയിരുന്നു. പത്ത് ദിവസം മുമ്പാണ് മുഹമ്മദലിയുൾപ്പെടെ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായത്. കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ജില്ലയില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിങും താനൂര്‍ കേന്ദ്രീകരിച്ച് പെട്രോള്‍ ബോട്ടും സജ്ജീകരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.