മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ ബീച്ച് ഫൊക്കാന കണ്‍വെന്‍ഷന്‍ കിക്ക് ഓഫ് ഒക്ടോബര്‍ 23 ശനിയാഴ്ച വൈകുന്നേരം 5.30ന് നടക്കും. ഫ്‌ളോറിഡയിലെ സൗത്ത് ഡേടോണായില്‍ മജസ്റ്റിക് ഗാര്‍ഡന്‍, ഓപ്പര്‍ചൂണിറ്റി കോര്‍ട്ടാണ് കണ്‍വെന്‍ഷന്‍ കിക്ക് ഓഫിനു വേദിയാകുന്നത്.
മലയാളി അസോസിയേഷന്‍ ഓഫ് ഡേടോണാ പ്രസിഡന്റ് ലിന്‍ഡോ ജോളി, വൈസ് പ്രസിഡന്റ് ജെറി കാമ്പിയില്‍, സെക്രട്ടറി ജോസഫ് സാവിയോ, ട്രഷറര്‍ മഹേഷ് മണി എന്നിവർ കൺവെൻഷൻ കിക്ക് ഓഫ് പരിപാടികൾക്ക് നേതൃത്വം നൽകും.

ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറര്‍ സണ്ണി മറ്റമന, വുമണ്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ഡോ. കല ഷഹി, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജെയ്ബ് മാത്യു, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിസേറ്റ് സെക്രട്ടറി ഡോ.മാത്യു വര്‍ഗ്ഗീസ്, അസോസിയേറ്റ്  ട്രഷറര്‍ വിപിന്‍രാജ്, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, അഡിഷണൽ അസോസിയേറ്റ് ട്രഷറര്‍ ബിജു ജോണ്‍, അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, നാഷണൽ കമ്മിറ്റി മെമ്പർ സോണി അമ്പൂക്കന്‍ തുടങ്ങിയ ദേശീയ നേതാക്കൾ കിക്ക് ഓഫ് പരിപാടിയിൽ പങ്കെടുക്കും.

 
നാഷണൽ  കൺവെൻഷൻ ചെയർമാൻ  ചാക്കോ കുര്യൻ, ഇന്റർനാഷണൽ കൺവെൻഷൻ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, കൺവെൻഷൻ കോ.ചെയർ ലിബി ഇടിക്കുള  കൺവെൻഷൻ കൺവീനർ ജോയി ചാക്കപ്പൻ, ഫ്ലോറിഡ ആർ.വി.പി. കിഷോർ പീറ്റർ, ഫൊക്കാന ഓഡിറ്റർ വർഗീസ്മു ജേക്കബ്, പ്രസിഡണ്ട് കമാണ്ടർ ജോർജ് കൊരുത്, ടെക്കനിക്കൽ കോർഡിനേറ്റർ  പ്രവീൺ തോമസ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ ഗ്രേസ് ജോസഫ്, ജോർജ് പണിക്കർ, അഭിജിത്ത് ഹരികുമാർ (യൂത്ത്) , കൺവെൻഷൻ  കോ.ചെയർ  ജോൺ കല്ലോലിക്കൽ , ഫൊക്കാന നേതാക്കന്മാരായ പി.വി. ചെറിയാൻ, ബെന്നി ഊരാളിൽ, സ്റ്റീഫൻ ലൂക്കോസ്, എബ്രഹാം ചാക്കോ, മാത്യു കുര്യൻ, ബെന്നെറ്റ് ഏബ്രഹാം, രാജീവ് കുമാരൻ, സുരേഷ് നായർ,  ടി.എം.എ പ്രസിഡണ്ട് ബിനു മാമ്പിള്ളി, ഒരുമ പ്രസിഡണ്ട് ഡോ. ഷിജു ചെറിയാൻ, മാറ്റ് പ്രസിഡണ്ട് ബിഷിൻ ജോസഫ്, എം.എ.സി.എഫ്. പ്രസിഡണ്ട് ഷാജു ഔസേപ്പ്, ഓർമ്മ പ്രസിഡണ്ട് ജിജോ ചിറയിൽ, വിമൻസ് ഫോറം കമ്മിറ്റി മെമ്പർ സുനിത ഫ്ലവർഹിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.