വാഷിങ്​ടണ്‍: ജീവനക്കാരിക്ക്​ അനുചിതമല്ലാത്ത ഇ-മെയില്‍ അയച്ചതിന്​ 2008ല്‍ മൈക്രോസോഫ്​റ്റ്​ സഹസ്​ഥാപകന്‍ ബില്‍ ഗേറ്റ്​സിനെ കമ്പനി താക്കീതു ചെയ്​തിരുന്നതായി വാള്‍സ്​ട്രീറ്റ്​ ജേണല്‍ റിപ്പോര്‍ട്ട്​.

2007ല്‍ ബില്‍ ഗേറ്റ്​സ്​ ജീവനക്കാരിയുമായി നിരന്തരം ചാറ്റ്​ ചെയ്യുകയും കാണാന്‍ ക്ഷണിക്കുകയും ചെയ്​തിരുന്നുവെന്നാണ്​ റിപ്പോര്‍ട്ട്​. ഇ-മെയിലുകള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന്​ അന്നത്തെ മൈക്രോസോഫ്​റ്റ്​ ജനറല്‍ കോണ്‍സലും ഇപ്പോഴത്തെ പ്രസിഡന്‍റുമായ ബ്രാഡ്​ സ്​മിത്തും മറ്റൊരു ഉദ്യോഗസ്​ഥനുമാണ്​ താക്കീതു നല്‍കിയത്​. ജീവനക്കാരിയുമായി മറ്റു​ തരത്തിലുള്ള ബന്ധമില്ലാത്തതിനാലാണ്​ കമ്പനി കൂടുതല്‍ നടപടികള്‍ക്ക്​ മുതിരാതിരുന്നത്​. ആരോപണം ബില്‍ ഗേറ്റ്​സി​െന്‍റ ഓഫിസ്​​ തള്ളി. 2008ല്‍ ​ൈമക്രോസോഫ്​റ്റി​െന്‍റ പ്രസിഡന്‍റ്​ സ്​ഥാനമൊഴിഞ്ഞ ബില്‍​ ഗേറ്റ്​സ്​ 2020 മാര്‍ച്ച്‌​ വരെ ബോര്‍ഡ്​ ഡയറക്​ടറായി തുടര്‍ന്നു.