വാഷിംഗ്ടണ്‍: അമേരിക്കയുടെ ആണവ അന്തര്‍വാഹിനി ഏഷ്യന്‍ മേഖലയിലെ കടലില്‍ അജ്ഞാത വസ്തുവുമായി കൂട്ടിയിടിച്ച്‌ തകരാര്‍ സംഭവിച്ചെന്ന് അമേരിക്കന്‍ നാവികസേന. യു.എസ് കണക്ടികട് എന്ന അതിവേഗ ആക്രമണ അന്തര്‍വാഹിനിക്കാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. ഇന്തോ-പസഫിക്ക് മേഖലയിലെ ദക്ഷിണ ചൈനാ കടലില്‍ കടലില്‍ ഒക്‌ടോബര്‍ രണ്ടിനാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.ചൈന അവകാശവാദമുന്നയിക്കുന്ന മേഖലയാണ് ദക്ഷിണ ചൈനാക്കടല്‍ ആളപായമില്ല.

എന്നാല്‍, നിരവധി നാവികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അപകട കാരണമടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുകയാണെന്ന് യു.എസ് നാവികസേന അറിയിച്ചു. അന്തര്‍വാഹിനിയിലെ ന്യൂക്ലിയര്‍ പ്രൊപ്പല്‍ഷന്‍ പ്ലാന്റിനെ അപകടം ബാധിച്ചിട്ടില്ലെന്നും നാവികസേന വ്യക്തമാക്കി.