ഖത്തറില്‍ വനിതകള്‍ക്ക് മാത്രമായി പുതിയ ബീച്ച്‌ തുറക്കുന്നു. ഖത്തറിലെ അല്‍ ഷമാലിലാണ് വനിതാകള്‍ക്ക് മാത്രമായി ബീച്ച്‌ തുറക്കുന്നത്. വൈകാതെ ബീച്ചിന്റെ പ്രവര്‍ത്തനംആരംഭിക്കുമെന്നാണ് വിവരം.

ഷമാലിലെ അല്‍ മമ്ലഹ (അല്‍ ഗാരിയ) പ്രദേശത്താണ് ബീച്ച്‌ ഒരുങ്ങുന്നത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ നാച്വറല്‍ റിസര്‍വ് വകുപ്പും ഷമാല്‍ നഗരസഭയിലെ സേവന കാര്യ വിഭാഗവും ചേര്‍ന്നാണ് വനിതകള്‍ക്കായി ബീച്ച്‌ സജ്ജമാക്കുന്നത്. 15,000 ചതുരശ്രമീറ്ററില്‍ വ്യാപിച്ചു കിടക്കുന്ന ബീച്ചിന്റെ എല്ലാ വശങ്ങളും വേലികെട്ടി തിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ടോയ്ലറ്റുകള്‍, മേശകള്‍, ഇരിക്കാനുള്ള കസേരകള്‍, ബാര്‍ബിക്യൂ ഉണ്ടാക്കാനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയും ബീച്ചില്‍ ഉണ്ടാകും. സ്ത്രീകളുടെ സ്വകാര്യത കാത്തുസൂക്ഷിച്ചായിരിക്കും ബീച്ചിന്റെ പ്രവര്‍ത്തനം നടക്കുകയെന്നാണ് അധികൃതര്‍ പറയുന്നത്.